മുംബൈ: ലൈംഗികാരോപണം ഉന്നയിച്ച് ഭർത്താവിനെ അപകീർത്തിപ്പെടുത്തിയതിന് തിരക്കഥാകൃത്തും നിർമാതാവുമായ വിൻറ നന്ദെക്കതിരെ അന്വേഷണം ആവശ്യപ്പെട്ട് നടൻ അലോക് നാഥിെൻറ ഭാര്യ കോടതിയിൽ. വിൻറ നന്ദെക്കതിരെ കേസെടുക്കാൻ അംബാളി പൊലീസിന് നിർദേശം നൽകണമെന്ന് അലോക് നാഥിെൻറ ഭാര്യ ആശു അന്ധെരി, അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതോടെ ജീവിതം ദുസ്സഹമായെന്ന് ഹരജിയിൽ പറയുന്നു. അബോളി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം, തനിെക്കതിരെ അലോക് നാഥ് അപകീർത്തിക്കേസ് ഫയൽചെയ്തതായി മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിൻറ നന്ദ പ്രതികരിച്ചു. എന്നാൽ, അപകീർത്തിക്കേസല്ല അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയാണ് നൽകിയതെന്ന് അലോക് നാഥിെൻറ അഭിഭാഷകൻ അശോക് സരോഗി തിരുത്തി.
മീടൂ കാമ്പയിൻ ബോളിവുഡിൽ കത്തി നിൽക്കുന്ന സമയത്ത് തനിക്കുണ്ടായ ദുരനുഭവം സമൂഹ മാധ്യമത്തിലൂടെ നന്ദ പങ്കുവെച്ചിരുന്നു. ‘കേവലം ബലാത്സംഗമായിരുന്നില്ല, എെൻറ വീട്ടിൽ വെച്ച് ഇൻഡസ്ട്രിയിലെ ഏറ്റവും മാന്യനായ വ്യക്തി എന്നറിയപ്പെടുന്ന ആൾ തന്നെ മൃഗതുല്യമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിന്ദ ഫേസ്ബുക്കിൽ കുറിച്ചു.
90കളിൽ ജനകീയമായ ‘താര’ എന്ന ടെലിസീരിയലിെൻറ എഴുത്തുകാരിയും നിർമാതാവുമായിരുന്നു വിന്ദ നന്ദ. സംഭവത്തിന് ശേഷം അലോക് നാഥിെൻ സീരിയലിൽ നിന്നും പുറത്താക്കിയാതായും പോസ്റ്റിൽ വിന്ദ വ്യക്തമാക്കി.
ബോളിവുഡ് താരം സന്ധ്യ മൃദുൽ, ദീപിക അമിൻ എന്നിവരും അലോക് നാഥിനെതിരെ പീഡനാേരാപണം ഉന്നയിക്കുകയും സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഡയറക്ടേഴ്സ് അസോസിയേഷൻ(െഎ.എഫ്.ടി.ഡി.എ) പ്രതികരണമാരാഞ്ഞ് അലോക് നാഥിന് നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.