‘നിങ്ങളുടെ സ്നേഹം അറിയുന്നു, പ്രാര്‍ഥന കേള്‍ക്കുന്നു, നന്ദിയോടെ കൈകൂപ്പുന്നു’- ആരാധകരോട്​ ബച്ചന്‍

മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിതിനുശേഷം ആരാധകർ ചൊരിയുന്ന സ്​നേഹത്തിനും നടത്തിയ പ്രാർഥനകൾക്കും നന്ദി പറഞ്ഞ്​ ബോളിവുഡ്​ താരം അമിതാഭ്​ ബച്ചൻ. 

കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്​ചയായി മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ് ബച്ചനും കുടുംബവും. ‘നിങ്ങളുടെ സ്നേഹം ഞങ്ങള്‍ അറിയുന്നു... പ്രാര്‍ഥന കേള്‍ക്കുന്നു..? നന്ദിയും കടപ്പാടും അറിയിക്കാനായി ഞങ്ങള്‍ കൈകൂപ്പുകയാണ്‘- അഭിഷേകിനും ഐശ്വര്യക്കും ആരാധ്യക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമിതാഭ് ബച്ചന്‍ പറഞ്ഞു.

ജൂലൈ 11നാണ് അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. അടുത്ത ദിവസം ഐശ്വര്യക്കും മകള്‍ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും കഴിഞ്ഞ ദിവസം വരെ ജുഹു ബീച്ചിന് സമീപമുള്ള ജൽസ എന്ന ബംഗ്ലാവില്‍ ഐസൊലേഷനിലായിരുന്നു. ഇവര്‍ക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് ഐശ്വര്യയെയും മകളെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ജയ ബച്ച​​​െൻറയും വീട്ടുജോലിക്കാർ, ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.
 

Tags:    
News Summary - Amitabh Bachchan says thanking fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.