മുസാഫർപൂർ: ബിഹാറിലെ മുസാഫർപൂർ നഗരത്തിൽ ഗതാഗതത്തിന് തടസം സൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നടി രവീണ ടണ്ടനെതിരെ കേസ്. ഒരു അഭിഭാഷകനാണ് ടണ്ടൻ, പ്രണവ് കുമാർ, അദ്ദേഹത്തിെൻറ മകൻ ഉമേഷ് സിങ് എന്നിവർക്കെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തത്. നിയമ വിരുദ്ധമായ കൂടിച്ചേരൽ, പൊതുവഴി തടസപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
പ്രണവ് കുമാറിെൻറയും ഉമേഷ് സിങിെൻറയും ഉടമസ്ഥതയിലുള്ള ഹോട്ടലിെൻറ ഉദ്ഘാടനത്തിനായി കഴിഞ്ഞ വെള്ളിയാഴ്ച രവീണ ടണ്ടൻ നഗരത്തിലെത്തിയിരുന്നു. ഇതേ തുടർന്ന് ഇൗ ഭാഗത്ത് ഏറെ സമയം ഗതാഗതം തടസപ്പെട്ടു. ഇതാണ് അഭിഭാഷകനെ ചൊടിപ്പിച്ചത്. നവംബർ രണ്ടിന് കോടതി കേസിൽ വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.