മുംബൈ: മഹാരാഷ്ട്ര സർക്കാർ മേയ് 30നും ജൂൺ 23നും പുറത്തിറക്കിയ ഉത്തരവുകൾ പ്രകാരം സംസ്ഥാനത്ത് സിനിമ ഷൂട്ടിങ് പുനരാരംഭിക്കാം. എന്നാൽ, 65 വയസ്സിന് മുകളിലുള്ള അഭിേനതാക്കളെയും സാങ്കേതിക പ്രവർത്തകരെയും ഷൂട്ടിങ്ങിൽ പങ്കാളികളാക്കരുതെന്നാണ് നിബന്ധന. ഇതിനെതിരെ ബോളിവുഡിലെ മുതിർന്ന അഭിനേതാക്കൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 40ലേറെ വർഷമായി അഭിനയരംഗത്തുള്ള പ്രമോദ് പാണ്ഡെയാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
‘മുംബൈയിൽ ഒരു കുഴപ്പവുമില്ലെന്ന് കമീഷണർ പറയുന്നു. ആർടിസ്റ്റുകൾക്ക് ഒരു വരുമാനവും ഇല്ലാതായാൽ അവർ എങ്ങനെ ജീവിക്കും? സർക്കാർ അവർക്ക് ഭക്ഷണവും മറ്റും എത്തിച്ചുകൊടുക്കുമോ?’ -ഹരജിയിൽ വാദം കേൾക്കുന്നതിനിടെ ൈഹേക്കാടതി ചോദിച്ചു. ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തിയതുപോലെ ബസ്, ട്രെയിൻ, വിമാന യാത്രകളിലും വിവാഹ, മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നതിലും മുതിർന്നവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ എന്നും എസ്.ജെ. കതാവാലയും റിയാസ് ചഗ്ലയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആരാഞ്ഞു.
ഒരുപരിശോധന പോലും നടത്താതെ, തങ്ങളുടെ ശാരീരികാരോഗ്യം മുൻവിധിയോടെ നിർണയിക്കുന്നതിനെ സീനിയർ അഭിനേതാക്കൾ ഹരജിയിൽ ചോദ്യം ചെയ്തു. രാജ്യത്തിെൻറ ഭരണനേതൃത്വത്തിലുള്ള ഉന്നതരേറെയും 65ന് മുകളിൽ പ്രായമുള്ളവരാണ്. അവരോട് വീട്ടിലിരിക്കാൻ പറഞ്ഞിട്ടില്ലല്ലോ? ഒരുപാട് ആർടിസ്റ്റുകൾക്ക് ഉപജീവന മാർഗമാണ് സിനിമ വ്യവസായം ഒരുക്കുന്നത്. അവരുടെ വരുമാനം അതുമാത്രമാണ്. സർക്കാർ ഇത്തരത്തിലുള്ള തീരുമാനമെടുക്കുേമ്പാൾ അവരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നും അഭിനേതാക്കൾ കുറ്റപ്പെടുത്തുന്നു. ജീവിക്കാൻ നിവൃത്തിയില്ലായതോടെ മുതിർന്ന അഭിനേതാക്കളും ജൂനിയർ ആർടിസ്റ്റുകളും അടക്കമുള്ളവർ പച്ചക്കറി വിൽപനയുംഭെക്ഷണ വിതരണവും ഉൾപെടെയുള്ള തൊഴിലുകളെടുക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.