അതിർത്തിയിൽ പോയി ആരുടെയെങ്കിലും തോക്ക്​ തട്ടിയെടുത്ത്​ എന്തെങ്കിലും ചെയ്യാൻ തോന്നി -കങ്കണ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണമുണ്ടായപ്പോൾ ഇന്ത്യാ-പാക്​ അതിർത്തിയിൽ ചെന്ന്​ ആരുടെയെങ്കിലും തോക്ക്​ തട്ടിയ െടുത്ത്​ എന്തെങ്കിലും ചെയ്യാൻ തോന്നിയിരുന്നുവെന്ന്​​ ബോളിവുഡ്​ നടി കങ്കണ റണാവത്.

ഇന്ത്യാ ടുഡേ സംഘടിപ് പിച്ച കോൺക്ലേവിലായിരുന്നു കങ്കണ ത​​​െൻറ ആഗ്രഹം പ്രകടിപ്പിച്ചത്​. ബോളിവുഡിലെ സഹപ്രവർത്തകർ രാജ്യദ്രോഹികളാ ണെന്നും കങ്കണ ആരോപിച്ചു.

പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്​ ജവാന്മാർ കൊല്ലപ്പെട്ടപ്പോൾ പാകിസ്​താനെ പൂർണ്ണമായും ഇല്ലാതാക്കണമെന്ന ആഹ്വാനവുമായി കങ്കണ എത്തിയിരുന്നു. ഇത്​ സംബന്ധിച്ച ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അവർ.

പുൽവാമയിലുണ്ടായ തരത്തിലുള്ള ഞെട്ടലുളവാക്കുന്ന സംഭവങ്ങൾ നടന്നുകഴിയു​േമ്പാൾ ഏതൊരു സാധാരണക്കാരനും തോന്നുന്ന വികാരമാണ്​ തനിക്കും തോന്നിയത്​. നമ്മുടെ ബോധമണ്ഡലത്തിൽ ആഴമേറിയ മുറിപ്പാടായിരുന്നു ആ സംഭവം. പുൽവാമയിലുണ്ടായ ആക്രമണത്തി​​​െൻറ ഭീകരത ഉലച്ചുകളഞ്ഞെന്നും കങ്കണ പറഞ്ഞു.

ആ സാഹചര്യത്തിൽ അതിർത്തിയിലേക്ക്​ ചെന്ന്​ ആരുടെയെങ്കിലും തോക്ക്​ പിടിച്ചുവാങ്ങി അനിവാര്യമായത്​ ചെയ്യണമെന്ന്​ എനിക്ക്​ തോന്നി. ഇത്തരം അവസ്ഥകളിൽ രണ്ടാമതൊന്ന്​ ആലോചിക്കാൻ നിൽക്കാതെ മനസ്​ പറയു​േമ്പാലെ ചെയ്യണമെന്നും അവർ ഇന്ത്യാ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു.

Tags:    
News Summary - kangana ranaut-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.