ന്യൂഡൽഹി: ബോളിവുഡ് താരം കങ്കണ റണൗട്ട് നായികയായി എത്തുന്ന മണികർണിക ദ ക്യൂൻ ഒാഫ് ഝാൻസി എന്ന ചിത്രത്തിനെ എതിർത്തിട്ടില്ലെന്ന് കർണിസേന. സംഘടനയുടെ നേതാവ് ഡോ. ഹിമാൻഷുവാണ് ചിത്രത്തിനെ എതിർക്കുന്നില്ലെന്ന് അറിയ ിച്ച് രംഗത്തെത്തിയിരിക്കുന്നത്. കർണ്ണിസേനയുടെ പേര് ചിലർ സ്ഥാപിത താൽപര്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കങ്കണ റണൗട്ട് നായികയായെത്തുന്ന ചരിത്ര സിനിക്കെതിരെ കർണ്ണിസേന തിരിയുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. കർണ്ണിസേന നേതാക്കളെ കാണിക്കാതെ ചിത്രം പ്രദർശിപ്പിച്ചാൽ തിയേറ്ററുകൾ അടിച്ചുതകർക്കുമെന്നായിരുന്നു ഭീഷണി. ഇതിനെതിരെ കങ്കണയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ കർണ്ണിസേന നിലപാട് വ്യക്തമാക്കിയത്.
നേരത്തെ സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവദിനെതിരെയും കർണ്ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് സിനിമ റിലീസ് ചെയ്തപ്പോൾ കർണ്ണിസേനയുടെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.