മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിൻെറ ആത്മാവുമായി പാരാനോർമൽ വിദഗ്ധൻ സംസാരിക്കുന്ന വിഡിയോ ഒരാഴ്ചയായി യുട്യൂബിൽ ഹിറ്റാണ്. പാരാനോർമൽ വിദഗ്ധനെന്ന് പരിചയപ്പെടുത്തുന്ന സ്റ്റീവ് ഹഫ് ആണ് സുശാന്തിൻെറ ആത്മാവുമായി സംസാരിച്ചെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
സുശാന്തിൻെറ ആത്മാവുമായി സംസാരിക്കുന്ന വിഡിയോ മൂന്ന് ഘട്ടങ്ങളായാണ് സ്റ്റീവ് യുട്യൂബിലൂടെ പുറത്തുവിട്ടത്. Huff Paranormal എന്ന അക്കൗണ്ടിലൂടെ ആറുദിവസം മുമ്പ് പുറത്തുവിട്ട ആദ്യ വിഡിയോ തന്നെ 55 ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്. രണ്ടുദിവസം മുമ്പ് പുറത്തുവിട്ട രണ്ടാമത്തെ വിഡിയോ 37 ലക്ഷം പേരും ചൊവ്വാഴ്ച പുറത്തുവിട്ട മൂന്നാമത്തെ വിഡിയോ ഇതുവരെ 11 ലക്ഷം പേരും കണ്ടു കഴിഞ്ഞു.
വിഡിയോയിലുള്ളത് സുശാന്തിൻെറ ശബ്ദമാണെന്ന് പറഞ്ഞ് നിരവധി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സുശാന്തിൻെറ ആത്മാവ് ചില നിർണായക വിവരങ്ങൾ നൽകുന്നുണ്ടെന്നും അതെല്ലാം ഹിന്ദിയിൽ ആയതിനാൽ സ്റ്റീവ് തെറ്റായി മനസ്സിലാക്കിയുള്ള വിവരണമാണ് നൽകുന്നതെന്നുമാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഹിന്ദി അറിയാവുന്ന ആരെയെങ്കിലും സുശാന്തിൻെറ ആത്മാവുമായി സംസാരിക്കാൻ നിയോഗിക്കണമെന്നും ആരാധകർ നിർദേശിക്കുന്നു.
സ്വയം വികസിപ്പിച്ചെടുത്ത ഉപകരണം വഴി ആത്മാക്കളുമായി സംസാരിക്കുന്നെന്നാണ് സ്റ്റീവിൻെറ അവകാശവാദം. സുശാന്തിൻെറ സിനിമകളൊന്നും താൻ കണ്ടിട്ടില്ലെങ്കിലും വളരെയധികം സ്നേഹിക്കപ്പെട്ട താരമാണെന്ന് മനസിലാക്കുന്നുവെന്ന ആമുഖവും സ്റ്റീവ് നൽകുന്നുണ്ട്. സുശാന്തിേൻറത് ആത്മഹത്യയല്ല കൊലപാതകമാണ്, സത്യം പുറത്തുകൊണ്ടുവരണം എന്നിങ്ങനെയൊക്കെ ആവശ്യപ്പെട്ട് ആരാധകർ സന്ദേശമയച്ചതിനെ തുടർന്നാണ് താൻ മൂന്നുതവണ സംസാരിച്ചതെന്നും സ്റ്റീവ് പറയുന്നു.
ഒരു ചോദ്യത്തിന് മറുപടിയായി ‘Tell Steve i am getting the light’ എന്ന് സുശാന്തിൻെറ ആത്മാവ് പറഞ്ഞതായാണ് സ്റ്റീവ് വിവരിക്കുന്നത്. എന്നാൽ, അത് ശരിക്കും ‘ദോസ്തി കെ നാം പാർ ദേ മർഡേഡ് മീ’ (സൗഹൃദത്തിൻെറ പേരിൽ അവർ എന്നെ കൊന്നു) എന്നാണെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ സുശാന്തിൻെറ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന നിരവധി സൂചനകൾ വിഡിയോയിലുണ്ടെന്നും ആരാധകർ കമൻറ് െചയ്യുന്നു. പത്തുവർഷത്തിലേറെയായി താൻ ആത്മാക്കളുമായി സംവദിക്കാറുണ്ടെന്നാണ് സ്റ്റീവ് അവകാശപ്പെടുന്നത്. 14 ലക്ഷത്തിലേറെപ്പേർ സ്റ്റീവിനെ യൂട്യൂബിൽ പിന്തുടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.