മുംബൈ: ബോർഡ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ നിരാശപ്പെടുന്നവർക്ക് പിന്തുണയും പ്രചോദനവുമേകി നടൻ മാധവൻ. ബോർഡ് പരീക്ഷയിൽ തനിക്ക് ലഭിച്ചത് 58 ശതമാനം മാർക്ക് മാത്രമാണെന്നും ട്വിറ്ററിലെ കുറിപ്പിൽ താരം വെളിപ്പെടുത്തി.
‘ബോർഡ് പരീക്ഷയുടെ ഫലമറിഞ്ഞ എല്ലാവരോടും...പ്രതീക്ഷകൾക്കപ്പുറത്തെ വിജയം നേടിയവർക്ക് അഭിനന്ദനങ്ങൾ. ബാക്കിയുള്ളവരോട് എനിക്ക് പറയാനുള്ളത്, ബോർഡ് പരീക്ഷയിൽ ഞാൻ നേടിയത് 58 ശതമാനം മാർക്കാണെന്നതാണ്. കളി ഇതുവരെ തുടങ്ങിയിട്ടുപോലുമില്ല പ്രിയ കൂട്ടുകാരെ..’ -മാധവെൻറ ട്വീറ്റ് ഇങ്ങനെയായിരുന്നു.
To all those who just got their board results— congratulations to those who exceeded their expectations and aced it . . and to the rest I want to say I got 58% on my board exams.. The game has not even started yet my dear friends pic.twitter.com/lLY7w2S63y
— Ranganathan Madhavan (@ActorMadhavan) July 15, 2020
ട്വീറ്റിന് ഏെറ പിന്തുണയാണ് ലഭിച്ചത്. ‘അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പ്രചോദനമാണ് നിങ്ങൾ’ -ഒരു ആരാധകൻ പ്രതികരിച്ചു. ‘മാർക്ക് കേവലം അക്കങ്ങളാണ്. ഉയർന്ന അക്കങ്ങൾ ഭാവിയിൽ എന്തെങ്കിലും ഉറപ്പുനൽകുന്നില്ല. കുറഞ്ഞ അക്കങ്ങൾ ജീവിതത്തിെൻറ അന്ത്യവുമല്ല. ജീവിതം നിങ്ങൾക്കുനേരെ ഗൂഗ്ലികളെറിയുേമ്പാൾ സമർഥമായി ഒഴിഞ്ഞുമാറാൻ പഠിക്കേണ്ടതുണ്ട്. ചുറുചുറുക്ക്, വിശ്വാസ്യത, മൂല്യങ്ങൾ, കഠിനാധ്വാനം എന്നിവയാണ് ജീവിതത്തിൽ ഉയർന്ന സ്കോർ നേടാൻ നിങ്ങളെ പ്രാപ്തരാക്കുന്നത്- മറ്റൊരാൾ ട്വീറ്റിനോട് പ്രതികരിച്ചതിങ്ങനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.