മുംബൈ: തിയറ്ററുകളില്‍ ‘സഞ്ജു’ വിജയകുതിപ്പ് തുടരുന്നതിനിടെ വിവാദ നായകന്‍ സഞ്ജയ് ദത്തിന്‍െറ ജീവിതം പറയുന്ന മറ്റൊരു ചാത്രം കൂടി വരുന്നു. രാംഗോപാല്‍ വര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
1993ലെ മുംബൈ സ്ഫോടന പരമ്പരയുമായുള്ള സഞ്ജയ് ദത്തിന്‍െറ ബന്ധവും എ.കെ 56 തോക്ക് വാങ്ങി സൂക്ഷിച്ചതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാകും രാംഗോപാൽ വർമയുടെ ചിത്രത്തിന്‍റെ പ്രമേയം 'സഞ്ജു’ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍, ദത്ത് കുടുംബത്തിലെ ‘മുടിയനായ പുത്ര’നെ ‘വെള്ളപൂശുന്ന’തിലെ അതൃപ്തിയാണ് രാമുവിന്. സ്ഫോടന പരമ്പര കേസില്‍ ആയുധം വാങ്ങി സൂക്ഷിച്ചതിനും അത് പിന്നീട് നശിപ്പിച്ചതിനും അഞ്ച് വര്‍ഷം തടവാണ് സഞ്ജയ് ദത്തിന് കോടതി വിധിച്ചത്. തീവ്രവാദ പ്രവര്‍ത്തിയില്‍ ദത്തിന് പങ്കില്ളെന്ന് പറഞ്ഞ് ടാഡ നിയമം തള്ളി ആയുധ നിയമ പ്രകാരമാണ് ശിക്ഷ.
മുംബൈ കലാപ സമയത്ത് കുടുംബം ഭീഷണി നേരിട്ടതിനാല്‍ ആത്മരക്ഷക്കായാണ് ആയുധം വാങ്ങി സൂക്ഷിച്ചതെന്നാണ് സഞ്ജയ് ദത്തിന്‍റെ മൊഴി. ഇളവോടെ ശിക്ഷ പൂര്‍ത്തിയാക്കി തിരിച്ചെത്തിയതിന് പിന്നാലെയാണ് സഞ്ജയ് ദത്തിന്‍െറ സുഹൃത്ത് കൂടിയായ രാജ് കുമാര്‍ ഹിരാനി ‘സഞ്ജു’ ചിത്രീകരിക്കുന്നത്. ആരായിരുന്നു ദത്ത് കുടുംബത്തെ ഭീഷണിപ്പെടുത്തിയതെന്നും എങ്ങിനെയാണ് സഞ്ജയ് ദത്തിന് ആയുധം ലഭിച്ചതും പിടിക്കപ്പെടുമെന്ന് കണ്ട് അത് നശിപ്പിച്ചതുമെന്നതാണ് രാമുവിന്‍െറ ചലച്ചിത്ര ആശയമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
93ല്‍ ‘ഡി കമ്പനി’യുടെ ഭാഗമായിരുന്ന അബു സലിമാണ് സഞ്ജയ് ദത്തിന് എ.കെ 56 തോക്ക് നല്‍കുന്നത്. ദാവൂദ് ഇബ്രാഹിമിന്‍െറ സഹോദരന്‍ അനീസിന്‍െറ നിര്‍ദേശ പ്രകാരമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ദാവൂദ് ഇബ്രാഹിമിന്‍െറ ‘ഡി കമ്പനി’യും രാമുവിന്‍െറ ‘സഞ്ജു’വില്‍ വിഷയമാകുമെന്ന് ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.