രാജ്യത്തെ ഭീതിയിലാഴ്ത്തുന്ന കോവിഡ് 19 വൈറസിനെ പ്രതിരോധിക്കാൻ ജനങ്ങളോട് വീട്ടിലിരിക്കാൻ അഭ്യർഥിച്ച് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ. ഇൻസ്റ്റഗ്രാം വിഡിയോയിലാണ് താരം ആരാധകരോട് കോവിഡിനെതിരെ മുൻകരുതലെടുക്കാൻ ആവശ്യപ്പെട്ടത്.
‘ഇതൊരു പൊതു അവധിയല്ല.. വളരെ ഗൗരവമായ സംഭവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇന്നത്തെ ജനതാ കർഫ്യൂവുമായി ബന്ധപ്പെട്ട് സൽമാൻ പറഞ്ഞു. വീട്ടിലിരിക്കാൻ നിങ്ങൾക്കെന്താണ് ബുദ്ധിമുട്ട്. നിങ്ങളുടെയടക്കം ആയിരങ്ങളുടെ ജീവൻ രക്ഷിക്കാനാണ്. ജീവിതവും മരണവുമായി ബന്ധപ്പെട്ട കാര്യമാണിത്. അത് ചെയ്യുക’. -സൽമാൻ പറഞ്ഞു.
‘സർക്കാർ നിങ്ങളോട് ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ഗൗരവത്തിലെടുക്കുക. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. ഞങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന ചിന്ത കാലങ്ങളായുള്ള എല്ലാവരുടേയും പ്രശ്നമാണ്. ബസിൽ നിന്നോ, ട്രെയിനിൽ നിന്നോ, മാർക്കറ്റുകളിൽ നിന്നോ ആർക്കുവേണമെങ്കിലും കൊറോണ വൈറസ് ബാധിക്കാം. എന്തിനാണ് നിങ്ങൾ റിസ്ക് എടുക്കുന്നത്’. -സൽമാൻ വിഡിയോയിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.