നിങ്ങളെ കുറിച്ചുള്ള സത്യവും വൈകാതെ പുറത്തുവരും; ബച്ചനെതിരെ ഹെയർ സ്റ്റൈലിസ്റ്റ്

മീ ടൂ വെളിപ്പെടുത്തലുകളെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്. അക്ഷയ് കുമാർ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ, അജയ് ദേവ്ഗൺ എന്നീ താരങ്ങളാണ് പിന്തുണയുമായി രംഗത്തെത്തിയത്. അതിനിടെ അമിതാഭ് ബച്ചനെതിരെ ആരോപണവുമായി സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് സപ്ന ഭവ്നാനി രംഗത്തെത്തി. നിങ്ങളെ കുറിച്ചുള്ള സത്യവും വൈകാതെ പുറത്തു വരുമെന്ന് സപ്ന ട്വിറ്ററില്‍ കുറിച്ചു.

ഇതു വരെ കേട്ട ഏറ്റവും വലിയ നുണയാണ് ഇത്. താങ്കളുടെ ചിത്രമായ 'പിങ്ക്' തിയേറ്ററില്‍ വന്നു തിരിച്ചു പോയത് പോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചു പോകും. നിങ്ങളുടെ സത്യം വൈകാതെ പുറത്തു വരും. അപ്പോള്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല, കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവും. നിങ്ങളുടെ മോ​ശം​പെ​രു​മാ​റ്റം സം​ബ​ന്ധി​ച്ച് നി​രവ​ധി ക​ഥ​ക​ൾ കേ​ട്ടി​ട്ടു​ണ്ട്. ഈ ​സ്ത്രീ​ക​ൾ പു​റ​ത്തു​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

-സപ്ന ഭവ്നാനി


തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന​ത് അ​ങ്ങേ​യ​റ്റം മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്ത്രീ ​പ്രാ​തി​നി​ധ്യം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. സ്ത്രീ​ക​ളോ​ടു​ള്ള ബ​ഹു​മാ​ന​വും സാം​സ്‌​കാ​രി​ക മൂ​ല്യ​ങ്ങ​ളും പ്രാ​രം​ഭ വി​ദ്യാ​ഭ്യാ​സ​ഘ​ട്ടം മു​ത​ല്‍ രൂ​പ​പ്പെ​ടേ​ണ്ട​താ​ണ്. എ​പ്പോ​ഴും സ്ത്രീ​ക​ളു​ടെ പ്ര​ശ്‌​നം മ​ന​സി​ലാ​ക്കി അ​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്നുമാണ് അമിതാഭ് ബച്ചൻ ട്വി​റ്റ​റി​ൽ കുറിച്ചത്.

Tags:    
News Summary - Sapna Bhavnani on Amitabh Bachchan's Me Too Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.