‘‘ഇതെന്താ ദീപാവലിയാണോ?’’; ചില മന്ദബുദ്ധികൾ പടക്കം പൊട്ടിക്കുന്നു’’

മുംബൈ: കോവിഡ്​ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്​ത ഐക്യദീപം തെളിയിക്കൽ ചടങ്ങിൽ പടക് കം പൊട്ടിച്ചവർക്കെതിരെ ബോളിവുഡ്​ നടി സോനം കപൂർ.

ഇതുവരേക്കും ഇവിടെ സമാധാന അന്തരീക്ഷമായിരുന്നു. എന്നാൽ ചില മന്ദബുദ്ധികൾ പടക്കം പൊട്ടിച്ചതോടെ സൗത്ത്​ ഡൽഹിയിൽ നായ്​ക്കളും പക്ഷികളുമെല്ലാം പരിഭ്രാന്തിയിലാണ്​​. ഇ തെന്താ ദീപാവലിയാണോയെന്ന്​ താൻ സംശയിക്കുന്നതായും സോനം കപൂർ കൂട്ടിച്ചേർത്തു.

എന്നാൽ സോനം കപൂറിൻെറ ട്വീറ്റിനെതിരെ സംഘ്​പരിവാർ പ്രവർത്തകർ രംഗത്തെത്തി. സോനം കപൂറിൻെറ വീട്ടിൽ മുമ്പ്​ നടന്ന ചടങ്ങിൽ പടക്കം കൊളുത്തുന്ന ചിത്രവും തെറിവിളികളുമായി ട്വിറ്ററിൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​.

പടക്കം പൊട്ടിച്ചതിനെതിരെ നടിമാരായ തപ്​സി പന്നു, റിച്ച ഛദ്ദ, നടൻ ആദിൽ ഹുസൈൻ എന്നിവരും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - sonam kapoor against fire crackers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.