മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർമാതാവ് ആദിത്യ ചോപ്ര പൊലീസിൽ മൊഴിനൽകി. വെർസോവ പൊലീസ് സ്റ്റേഷനിലെത്തിശേഷം ഇദ്ദേഹം ബന്ദ്ര പൊലീസിൽ മൊഴി നൽകുകയായിരുന്നു. ഏകദേശം നാലുമണിക്കൂറോളം ആദിത്യ ചോപ്ര പൊലീസ് സ്റ്റേഷനിൽ ചെലവഴിച്ചതായാണ് വിവരം.
ജൂൺ 14നാണ് സുശാന്തിനെ മുബൈയിലെ അപാർട്മെൻറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. താരത്തിെൻറ മരണം സിനിമ മേഖലയിലെ അടിച്ചമർത്തലിനെ തുടർന്നുണ്ടായ വിഷാദം മൂലമാണെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതേതുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ബന്ധുക്കൾ, സിനിമ മേഖലയിലുള്ളവർ, സുഹൃത്തുക്കൾ തുടങ്ങി 34 പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.