മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയെ പൊലീസ് ചോദ്യം ചെയ്യും. ന്യൂസ് 18യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഹാജരാകാൻ ആവശ്യപ്പെട്ട് ബൻസാലിക്ക് മുംബൈ പൊലീസ് സമൻസ് നൽകി.
യഷ്രാജ് ഫിലിംസിലെ കാസ്റ്റിങ് ഡയറക്ടറായ ഷാനു ശർമ്മയോട് രണ്ടാംവട്ട ചോദ്യം ചെയ്യലിന് ഹാജരാവാനും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ജൂൺ 28ന് ഷാനു ശർമ്മയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സുശാന്ത് സിങ് രജപുത്ത് അഭിനയിച്ച ശുദ്ധ് ദേശി റൊമാൻസിെൻറ കാസ്റ്റിങ് ഡയറക്ടർ ഷാനു ശർമ്മയായിരുന്നു.
നടി കങ്കണ റാവത്ത്, സംവിധായകൻ ശേഖർ കപൂർ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. ഇരുവരുടേയും അഭിമുഖങ്ങളുടേയും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളുടേയും അടിസ്ഥാനത്തിലാവും മൊഴി രേഖപ്പെടുത്തുക. നേരത്തെ സുശാന്തിെൻറ അടുത്ത സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.