മുംബൈ: ബോളിവുഡ് നടി തനുശ്രീ ദത്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ നാന പടേക്കർക്കെതിരെ കേസെടുത്തു. 2008ൽ നാനാ പടേക്കർ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
നാനാ പടേക്കറിന് പുറമേ സംവിധായകനായ രാകേഷ് സാരംഗ്, നിർമാതാവ് സാമി സിദ്ധിഖി, കോറിയോഗ്രാഫർ ഗണേഷ് ആചാര്യ എന്നിവർക്കെതിരെയും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. െഎ.പി.സി സെക്ഷൻ 354, 509 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
നേരെത്ത തെൻറ ആരോപണങ്ങൾക്ക് പിന്തുണ നൽകുന്ന 40 പേജ് ദൈർഘ്യമുള്ള രേഖകൾ തനുശ്രീ ദത്ത മുംബൈ പൊലീസിനും മഹാരാഷ്ട്ര വനിത കമീഷനും സമർപ്പിച്ചിരുന്നു. കേസിൽ പത്ത് ദിവസത്തിനകം ഹാജരാകണമെന്നും വനിത കമീഷൻ നാനാ പടേക്കറിനോട് നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.