മുംബൈ: അർബുദത്തെ സധൈര്യം അതിജീവിച്ച ശേഷം പ്രചോദിത സന്ദേശങ്ങൾ നൽകുന്നവരിൽ മുൻനിരയിലാണ് ബോളിവുഡ് താരം മനീഷ കൊയ്രാള. കാൻസറിനെ ഭീതിയോടെയും ആശങ്കയോടെയുമല്ല സമീപിക്കേണ്ടതെന്ന സന്ദേശം സ്വന്തം അനുഭവങ്ങൾ വിവരിച്ച് അവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും അവർ സമൂഹമാധ്യമങ്ങളിലൂടെ സംവദിക്കാറുണ്ട്.
ജീവിതത്തിെൻറ പ്രാധാന്യത്തെ കുറിച്ചും മാനസിക-ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമൊക്കെയാണ് മനീഷ തെൻറ ഇൻസ്റ്റഗ്രാം ചിത്രങ്ങളലുടെ പകർന്നുനൽകുന്നത്. കാട്ടിലൂടെ നടത്തിയ യാത്രയുടെ ചിത്രങ്ങളും വിഡിയോയുമായാണ് ഇത്തവണ മനീഷ ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുന്നത്. ‘കരുത്ത് വീണ്ടെടുത്തു’ എന്ന കാപ്ഷനോടെ പങ്കുവെച്ച ചിത്രങ്ങൾക്കും വിഡിയോക്കുമൊപ്പം കവി റോബര്‍ട്ട് ഫ്രോസ്റ്റിെൻറ 'മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്...' എന്ന പ്രശസ്തമായ വരികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒട്ടും മേക്കപ്പില്ലാതെ നരച്ച മുടിയൊക്കെ കാണുംവിധമുള്ള സെൽഫിയാണ് മനീഷ ഉൾപ്പെടുത്തിയിരിക്കുന്നതും.
2012ലാണ് മനീഷക്ക് അണ്ഡാശയ കാൻസർ പിടിപെടുന്നത്. അതിന് ശേഷം മനസാന്നിധ്യത്തോടെ രോഗത്തെ നേരിട്ട താരം അർബുദം ബാധിച്ച് മനസ് മരവിച്ചവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള പ്രചോദന സന്ദേശങ്ങളുമായാണ് സമൂഹമാധ്യമങ്ങളിൽ തിരികെയെത്തിയത്. കോവിഡ് ലോക്ഡൗൺ സമയത്തും വീട്ടിനുള്ളിൽ അടച്ചിരിക്കുന്നതിൽ വിഷമിക്കുന്നവർക്കുള്ള ഉപദേശവുമായി മനീഷ എത്തിയിരുന്നു. ഈ സമയങ്ങളിൽ സന്തോഷപ്പെടുത്തുന്നതും സമാധാനപ്പെടുത്തുന്നതുമായ കാര്യങ്ങൾ അവനവൻ തന്നെ കണ്ടെത്തണമെന്നായിരുന്നു മനീഷയുടെ ഉപദേശം. നിങ്ങളുടെ വിനോദത്തെ കണ്ടെത്തിയോ? എന്ന ചോദ്യവും അവർ ഉന്നയിച്ചു.
കാന്‍സര്‍ അതിജീവനത്തിന് ശേഷം ആ അനുഭവങ്ങള്‍ കോര്‍ത്തിണക്കി മനീഷ എഴുതിയ 'ഹീല്‍ഡ്- ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ്’ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘മസ്ക’യിലും മനീഷ അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.