നോളൻ മാജിക് വീണ്ടും; 'ഡൻകിർക്' ട്രൈലർ 

ഇംഗ്ലീഷ്-അമേരിക്കൻ സംവിധായകൻ ക്രിസ്റ്റഫർ നോളന്‍റെ പുതിയ ചിത്രം 'ഡൻകിർക്'ന്‍റെ ഒഫീഷ്യൽ ട്രൈലർ പുറത്തിറങ്ങി. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലറാണ് ചിത്രം. ഹോളിവുഡ് ഹിറ്റ് ഇന്‍റർസ്റ്റെല്ലറിന് ശേഷം പുറത്തിറങ്ങുന്ന ചിത്രം മറ്റൊരു നോളൻ മാജിക്കായേക്കും. 

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫ്രാൻസിലെ ഡൻകിർക്ക് നഗരത്തിൽ നടന്ന കുടിയൊഴിപ്പിക്കലിന്‍റെയും പലായനത്തിന്‍റെയും  കഥയാണ്‌ ചിത്രത്തിന്‍റെ പ്രമേയം. നോളൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഭാര്യ എമ്മ തോംസാണ് നിർമാണം. 

ഐമാക്സ് 65 എം.എം സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡൻകിർക്കിന്‍റെ ചിത്രീകരണം. ടോം ഹാർഡി,  മാർക്ക് റൈലാൻസ്, കെന്നെത്ത് ബ്രാനഗ് തുടങ്ങിയവർ താരനിരയിലുണ്ട്. ചിത്രം 2017 ജൂലൈയിൽ തിയറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ട്.

Full ViewFull View
Tags:    
News Summary - Christopher Nolan action thriller film Dunkirk official trailer released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.