ലോസ് ആഞ്ജലസ്: ചിരിച്ചുകൊണ്ട് കരഞ്ഞും, പരിഹാസത്തോടെ സമൂഹം വേട്ടയാടുന്ന കോമാ ളിയുടെ വേദന വിചിത്ര ശരീരഭാഷയിലൂടെ അവതരിപ്പിച്ചും ‘ജോക്കർ’ മാൻ ഓസ്കർ പ്രഭയി ൽ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ജോക്കർ’ സിനിമ കണ്ടിറങ്ങിയ ലേകമെങ്ങുമുള്ള സിനിമാസ്വ ാദകർ ഉറപ്പിച്ചപോലെതന്നെ ആർതർ ഫ്ലെക്കായി മുഖംമൂടിയിട്ടിറങ്ങിയ വാക്വിൻ ഫീനിക്സിന് തന്നെ മികച്ച നടനുള്ള അക്കാദമി പുരസ്കാരം.
കോമിക്കുകളിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ഓസ്കർ നേടുന്ന രണ്ടാമത്തെ നടനായിരിക്കുകയാണ് ഫീനിക്സ്. പുരസ്കാരം സ്വീകരിച്ചശേഷം അദ്ദേഹം നടത്തിയ പ്രസംഗം, താൻ വെറുമൊരു ജോക്കർ കഥാപാത്രമല്ലെന്ന് തെളിയിക്കുന്നതായി. ഒരുമയെ കുറിച്ചും നീതിയെകുറിച്ചുമെല്ലാം കോഡാക് തിയറ്ററിെൻറ വെള്ളിവെളിച്ചത്തിൽ ഇടറിയ ശബ്ദത്തോടെ അദ്ദേഹം സംസാരിച്ചു.
‘ലിംഗ അസമത്വത്തെ കുറിച്ചായാലും വർണവിവേചനത്തെപറ്റി ആയാലും മൃഗങ്ങളുടെ അവകാശത്തെ കുറിച്ചാണെങ്കിലുെമല്ലാം നാം സംസാരിച്ചുെകാണ്ടിരിക്കുന്നത് അനീതിക്കെതിരായ പോരാട്ടത്തിെൻറ ഭാഗമായാണ്. ഒരു രാജ്യം, ഒരു ജനത, ഒരു വംശം എന്ന ചിന്തക്ക് മറ്റുള്ളവരുടെ മേൽ അധികാരമുണ്ട് എന്ന മനോഭാവത്തിനെതിരായ പോരാട്ടത്തെ കുറിച്ചാണ് നാം സംസാരിക്കുന്നത്’ -വാക്വിൻ ഫീനിക്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.