ഹോളിവുഡ് സൂപ്പര്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമ മിഷന്‍ ഇംപോസിബിള്‍ ആറാം ഭാഗം ഫാൾഔട്ടിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. നായകൻ ഈഥന്‍ ഹണ്ടിനെ ടോം ക്രൂയിസ് തന്നെയാണ് ആറാം ഭാഗത്തിലും അവതരിപ്പിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും ബൈക്ക് റൈസിങ് അടക്കമുള്ള സാഹസിക പ്രകടനങ്ങളും ആണ് ആറാം ഭാഗത്തിന്‍റെ പ്രത്യേകത. ക്രിസ്റ്റഫര്‍ മാക്യൂറി സംവിധാനം ചെയ്ത ആറാം ഭാഗം വരുന്ന ജൂലൈ 27ന് പ്രദര്‍ശനത്തിനെത്തും.
ആറാം ഭാഗത്തിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരണത്തിനിടെ ടോം ക്രൂയിസിന് പരിക്കേറ്റത് വാർത്തയായിരുന്നു. റോപ് ഉപയോഗിച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് ചാടുന്നതിനിടെ താരത്തിന് ചാട്ടം പിഴക്കുകയായിരുന്നു. അന്ന് ടോം ക്രൂയിസിന് കാലിന് പരിക്കേറ്റിരുന്നു. 2017ല്‍ പുറത്തിറങ്ങിയ 'ദ മമ്മി' ആയിരുന്നു ടോം ക്രൂസ് നായകനായ അവസാന ചിത്രം.
1996ലാണ് മിഷന്‍ ഇംപോസിബിളിന്‍റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2000ൽ മിഷന്‍ ഇംപോസിബിൾ രണ്ടാം ഭാഗം, 2006ൽ മിഷന്‍ ഇംപോസിബിൾ മൂന്നാം ഭാഗം പ്രദർശനത്തിന് വന്നു. 2011ൽ മിഷന്‍ ഇംപോസിബിള്‍ നാലാം ഭാഗം ഗോസ്റ്റ് പ്രോട്ടോകോളിന്‍റെ ഒരു ഭാഗം ഇന്ത്യയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ ബോളിവുഡ് നടൻ അനിൽ കപൂർ മുൈബയിലെ ധനിക വ്യവസായിയുടെ വേഷം ചെയ്തിരുന്നു. 2015ൽ പുറത്തിറങ്ങിയ മിഷന്‍ ഇംപോസിബിള്‍ അഞ്ചാം ഭാഗം റോഗ് നേഷൻ ത്രീഡിയിലാണ് പ്രദര്‍ശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.