ഒാസ്​കാർ: ഷെയ്​പ്പ്​ ഒാഫ്​ വാട്ടറിന്​ 13 നോമിനേഷനുകൾ

വാഷിങ്​ടൺ: തൊണ്ണുറാമത്​ ഒാസ്​കാർ പുരസ്​കാരങ്ങൾക്കുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ​അമേരിക്കൻ ഫാൻറസി ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രം ഷെയ്​പ്​ ഒാഫ്​ വാട്ടർ മുന്നിൽ നിൽക്കുന്നു. മികച്ച ചിത്രം, സംവിധായകൻ, നടി ഉൾപ്പടെയുള്ള പ്രധാനപ്പെട്ട വിഭാഗങ്ങളിലെ നോമിനേഷനുകളാണ്​ ചിത്രം നേടിയത്​. ക്രിസ്​റ്റഫർ നോളൻ സംവിധാനം ചെയ്​ത ഡൺകിർകിന്​ എട്ട്​ നോമിനേഷനുകൾ ലഭിച്ചു.

ഒൻപത്​ ചിത്രങ്ങളാണ്​ മികച്ച ചിത്രത്തിനായി മൽസരിക്കുന്നത്​. ഗാരി ഒാൾഡ്​മാൻ, ഡെൻസെൽ വാഷിങ്​ടൺ, ഡാനിയൽ​ ഡെ ലൂവിസ്​, തിമോത്തി കാലമെറ്റ്​. ഡാനിയൽ കലുയ തുടങ്ങിയവരാണ്​ മികച്ച നടനുള്ള മൽസരത്തിൽ. 

 ഷേപ്പ് ഓഫ് വാട്ടറിലെ സല്ലി ഹവ്കിൻസ്, ലേഡി ബേർഡിലെ സൗർസ് റോനാൻ, ദി പാസ്റ്റിലെ മേറിൽ സ്ട്രീപ്പ്, ടോനിയയിലെ മാർഗറ്റ് റോബി, ത്രീ ബിൽബോർഡ്സ് ഔട്സൈഡിലെ ഫ്രാൻസെസ് എന്നിവരാണ് മികച്ച നടിക്കുള്ള നോമിനേഷനുകളിൽ ഉൾപ്പെട്ടിരിക്കുന്നത്​. 

ക്രിസ്റ്റപർ നോളൻ, പോൾ തോമസ് അൻജഡേർസൻ, ജോർദൻ പീലി, ഗില്ലെർമോ ഡെൽ ടോറോ, ഗ്രേറ്റാ ഗെര്ഡവിങ് എന്നിവർ മികച്ച സംവിധായകരുടെ പട്ടികയിലുണ്ട്​.
 

Tags:    
News Summary - Oscars 2018: The Shape of Water leads field-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.