ബിഗ് ബജറ്റ് ചിത്രമായ ബാഹുബലിയിലെ നായകൻ മാത്രമല്ല, കട്ടപ്പയും ശിവഗാമിയുമെല്ലാം ആരാധക മനസിൽ ഇടം പിടിച്ചിട്ടുണ്ട്. ശിവഗാമിയെ അവതരിപ്പിക്കാന്‍ ആദ്യം രാജമൗലി സമീപിച്ചത് ശ്രീദേവിയെയായിരുന്നു. എന്നാൽ ശ്രീദേവിയുടെ നിബന്ധനകൾ കേട്ട അദ്ദേഹം രമ്യ കൃഷ്ണയിലെത്തുകയായിരുന്നു. രമ്യ ആ കഥാപാത്രത്തെ മികവുറ്റതാക്കി. ശ്രീദേവി ആ കഥാപാത്രത്തെ നിരസിച്ചത് ഭാഗ്യമായെന്ന് പിന്നീട് രാജമൗലിയും പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ശ്രീദേവി പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം മോം സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ശിവഗാമിയെ ഉപേക്ഷിച്ചതെന്തിനെന്ന ചോദ്യം വന്നു. ഒഴിഞ്ഞു മാറാനാവാത്തതിനാൽ ശ്രീദേവി മറുപടിയും പറഞ്ഞു.
ബാഹുബലി വന്നു അത് പോയി. മാത്രമല്ല വേറെ ആരോ ആ വേഷം ചെയ്യുകയും ചെയ്തു. അതിന്‍റെ രണ്ടാം ഭാഗവും പുറത്തിറങ്ങി. ചിത്രം ഇപ്പോഴും നന്നായി പ്രദർശനം തുടരുന്നു. ഈ സാഹചര്യത്തിൽ താൻ ബാഹുബലിയിൽ ഉണ്ടോ ഇല്ലയോ എന്ന് പറയുന്നതിൽ അർഥമില്ലെന്ന് ശ്രീദേവി വ്യക്തമാക്കി.
5 കോടി രൂപ പ്രതിഫലം, കൂടാതെ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം, ഷൂട്ടിങിനായി മുംബെയില്‍ നിന്ന് ഹൈദരാബാദിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ്, ബാഹുബലി ഹിന്ദി പതിപ്പിന്‍റെ ഷെയര്‍ എന്നിവയായിരുന്നു രാജമൗലിക്ക് മുമ്പിൽ വെച്ച ശ്രീദേവിയുടെ നിബന്ധനകള്‍. ഇതാണ് ശ്രീദേവിയെ ആ കഥാപാത്രത്തിൽ നിന്ന് ഉപേക്ഷിച്ചതെന്നും രാജമൗലി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.