ചെന്നൈ പ്രളയത്തിൽ അകപ്പെട്ടതിന്‍റെ നടുക്കങ്ങൾ രേഖപ്പെടുത്തി മോഹൻലാലിന്‍റെ ബ്ലോഗ്. പ്രളയ സമയത്ത് ഒരാഴ്ചയോളം ചെെെന്നയിലെ തന്‍റെ വീട്ടിൽ കഴിച്ചുകൂട്ടിയ നിമിഷങ്ങളാണ് താരം ബ്ലോഗിൽ കുറിച്ചത്. മലയാളികൾ തന്നെ സൂപ്പർ സ്റ്റാറെന്ന് വിശേഷിപ്പിക്കുന്നു. അമാനുഷികമായ പല കാര്യങ്ങളും താൻ സിനിമയിൽ ചെയ്തിട്ടുണ്ട്. എന്നാൽ ഒരാഴ്ച ചുറ്റിലും ചൂഴ്ന്ന് നിന്ന വെള്ളത്തിന് നടുവിൽ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് താൻ എത്രമേൽ നിസാരനാണെന്ന് മനസിലായതെന്നും ബ്ലോഗിൽ ലാൽ പറയുന്നു.
വെള്ളപ്പൊക്കത്തിന്‍റെ ദുരിതത്തില്‍ പെട്ടുപോയപ്പോള്‍ ആളുകളിലെ മനുഷ്യത്വം പുറത്തുവന്നത് കണ്ടു. സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും വ്യത്യസ്ത തലത്തിലുള്ള മനുഷ്യർ ഒരിമിക്കുന്ന കാഴ്ച കണ്ട് സന്തോഷിച്ചു. തന്റെ പ്രിയ നഗരമായ ചെന്നൈയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ദു:ഖം രേഖപ്പെടുത്തിയ ലാല്‍ 'ഒരു മഴത്തുള്ളിയുടെ ശക്തി പോലും മനുഷ്യനില്ല' എന്ന പാഠമാണ് പ്രളയം നല്‍കുന്നതെന്നും കൂട്ടിച്ചേർത്തു.
ചെന്നൈയിലെ പ്രളയക്കാഴ്ച കണ്ട് െെഹദരാബാദിലെത്തിയ താൻ രാത്രി കൊച്ചിയിലും തിരുവനന്തപുരത്തും നിർത്താതെ മഴ പെയ്യുന്നത് സ്വപ്നം കണ്ടെന്നും പറഞ്ഞാണ് ബ്ലോഗം അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.