രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകും-ഇന്നസെന്‍റ്

തൃശൂർ: പാർലമ​െൻറംഗം എന്ന നിലയിലുള്ളരണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് നടനും എം.പിയുമായ ഇന്നസെന്റ് അറിയിച്ചു. തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനും റോഡുകളും കടൽഭിത്തിയും നന്നാക്കുന്നതിനുമുൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

ഇന്നസെന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

പാർലമ​െൻറംഗം എന്ന നിലയിലുള്ള എന്റെ രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകും. കടൽക്ഷോഭം മൂലം വീടുകൾ തകർന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചും കൊടുങ്ങല്ലൂർ തീരപ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. എറിയാട് പഞ്ചായത്തിൽ ഉൾപ്പെടെ തുറന്ന ക്യാമ്പുകളിലേക്ക് ആണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവിടങ്ങളിൽ കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നതായാണ് ദുരിതബാധിതർ പറയുന്നത്. അടിയന്തിരമായി ഇവർക്ക് കുടിവെള്ളമെത്തിക്കും. അതിനായി ഉടൻ തന്നെ ശുദ്ധജലം ക്യാമ്പുകളിലെത്തിക്കും. 12000 കുപ്പി വെള്ളം ഇതിനായി ഏർപ്പാട് ചെയ്തു കഴിഞ്ഞു.

തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിനും റോഡുകളും കടൽഭിത്തിയും നന്നാക്കുന്നതിനുമുൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായം ലഭ്യമാക്കും. അടിയന്തര സഹായം വേണ്ട മറ്റ് കാര്യങ്ങളും കഴിയുന്നത്ര വേഗത്തിൽ അറ്റൻഡ് ചെയ്യാനാണ് ശ്രമിക്കുന്നത്.
 

Full View
Tags:    
News Summary - Innocent M P will two moths salary for Ockhi affected areas-Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.