േ​കരളത്തെ സഹായിക്കു; അഭ്യർഥനയുമായി നൈജീരിയൻ താരം സാമുവൽ

കോഴിക്കോട്​: സുഡാനി ഫ്രൈം നൈജീരിയ എന്ന ഒരൊറ്റ ചിത്രത്തിലുടെ തന്നെ മലയാളികൾക്ക്​ പ്രിയങ്കരനായ താരമാണ്​ നൈജീരിയക്കാരനായ സാമുവൽ റോബിൻസൺ. ഇപ്പോൾ കേരളത്തി​​​െൻറ ദുരിതത്തിൽ സഹായം അഭ്യർഥിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ സാമുവൽ റോബിൻസൺ. 

ത​​​െൻറ രണ്ടാമത്തെ ഭവനമായ കേരളം നശിക്കുന്നത്​ കാണാൻ ആഗ്രഹമില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്​ എല്ലാവരും സംഭാവന നൽകണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

 ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട്​ നമ്പർ ഉൾപ്പടെ സാമുവൽ പങ്കുവെച്ചിട്ടുണ്ട്​. നൈജീരിയയിൽ നിന്നും ത​​​െൻറ പ്രാർഥനകൾ എപ്പോഴും കേരളത്തിനൊപ്പമുണ്ടാവുമെന്നും സാമുവൽ പറഞ്ഞു.

Tags:    
News Summary - Kerala floods: Samuel Robinson aka Sudu requests help for kerala-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.