തിരുവനന്തപുരം: സംവിധായകന് ശ്രീകുമാര്‍ മേനോന് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും അപായപ്പെടുത്താന്‍ ശ ്രമിക്കുമോയെന്ന് ഭയമുണ്ടെന്നും നടി മഞ്ജു വാര്യർ. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ നേരില്‍ കണ്ട് നല് കിയ പരാതിയിലാണ് മഞ്ജു ഈ ആരോപണം ഉന്നയിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ പൊലീസ് ആസ്ഥാനത്ത് നേരിെട്ടത്തിയാണ് പരാതി നൽകിയത്. കുറേ മാസമായി തനിക്കെതിരെ അപകീർത്തി പ്രചാരണം നടക്കുന്നുണ്ട്. ഇതിന് പിന്നിൽ സംവിധായകൻ ശ്രീകുമാർ മേനോനും സുഹൃത്തുമായിരുന്നു. ശ്രീകുമാർ മേനോെൻറ പരസ്യചിത്രങ്ങളിൽ താൻ അഭിനയിച്ചിരുന്നു. തെൻറ നേതൃത്വത്തിലെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ഒൗദ്യോഗിക ആവശ്യങ്ങൾക്ക് താൻ ചെക്കും ലെറ്റർ ഹെഡും ഒപ്പിട്ട് നൽകിയിരുന്നു. ഇത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. കൂടെ പ്രവർത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. തന്നെ പ്രോജക്ടുകളിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നു. സംഘടിത ആക്രമണമാണ് ഇവരുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് സംശയിക്കുന്നു.
ഒടിയൻ സിനിമക്കുശേഷം സമൂഹമധ്യമങ്ങളിലൂടെ നടന്ന പ്രചാരണങ്ങൾക്ക് പിന്നിൽ ഇവരായിരുന്നു. മജ്ഞുവിനെതിരെ ശ്രീകുമാർ േമനോൻ സംസാരിക്കുന്ന ഒാഡിയോ സഹിതമാണ് പരാതി നൽകിയതെന്നാണ് വിവരം. മഞ്ജു അഭിനയിച്ച ഒടിയൻ സിനിമയുടെ സംവിധായകൻ കൂടിയാണ് ശ്രീകുമാർ മേനോൻ. സിനിമയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച പരിപാടിയിൽനിന്ന് മഞ്ജു വിട്ടുനിന്നതിൽ ശ്രീകുമാർ മേനോൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.