മീ ടൂ സംബന്ധിച്ച് കൂടുതൽ നടിമാർ വെളിപ്പെടുത്തലുകൾ നടത്തുന്നതിനിടെ ആരോപണവുമായി ഇറാനിയൻ മോഡലും നടിയുമായ യെൽനാസ് നൊറൗസി. സേക്രഡ് ഗെയിംസ് എന്ന പരമ്പരയിലുടെ പ്രശ്സ്തയായ നൊറൗസി സംവിധായകൻ വിപുൽ ഷാ ചുംബിക്കാൻ ശ്രമിച്ചുവെന്നും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചുവെന്ന ആരോപണവുമായാണ് രംഗത്തെത്തിയത്.
നമസ്തേ ഇംഗ്ലണ്ട് എന്ന ചിത്രത്തിൽ വേഷം നൽകാമെന്ന് അറിയിച്ച ശേഷം സംവിധായകൻ തന്നോട് മോശമായി പെരുമാറുകയായിരുന്നുവെന്ന് ഇറാനിയൻ നടി ആരോപിക്കുന്നു. നമസ്തേ ഇംഗ്ലണ്ടിൽ സഹനടിയുടെ റോൾ നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല.
തുടർന്ന് സംവിധായകെൻറ ഒാഫീസുമായി നിരന്തരം ബന്ധപ്പെട്ടപ്പോൾ ഒാഡിഷന് വിളിച്ചു. ഇതിെൻറ ഭാഗമായുള്ള കൂടികാഴ്ചക്കൾക്കിടെയാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. എന്നാൽ, മൂന്ന് മാസം കഴിഞ്ഞിട്ടും സിനിമയുടെ കരാർ ഒപ്പിട്ടില്ലെന്നും നൊറൗസി വെളിപ്പെടുത്തൽ.
നടൻ നാനേ പടേക്കർക്കെതിരെ തനുശ്രീ ദത്തആരോപണവുമായി രംഗത്തെത്തിയതോടെയാണ് ബോളിവുഡിൽ മീ ടു വീണ്ടും സജീവമായത്. മലയാളത്തിൽ മുേകഷിനെതിരെയും അലൻസിയറിനെതിരെയും മീ ടു ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.