മമ്മുട്ടിയുടെ കുഞ്ഞാലിമരയ്ക്കാറിനായി ജൂൺ വരെ കാത്തിരിക്കുമെന്ന് ഇല്ലെങ്കിൽ തെൻറ കുഞ്ഞാലിമരയ്ക്കാറുമായി മുന്നോട്ട് പോവുമെന്ന് പ്രിയദർശൻ. മോഹൻലാലിനെയാണ് തെൻറ ചിത്രത്തിന് നായകനായി പരിഗണിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു.
മഹേഷിെൻറ പ്രതികാരത്തിെൻറ തമിഴ് റീമേക്കായ നിമിറിന് ശേഷമുള്ള അടുത്ത ചിത്രം മലയാളത്തിലായിരിക്കും. യഥാർഥ സംഭവങ്ങളെയും ഭാവനയെയും കലർത്തിയാവും കുഞ്ഞാലിമരയ്ക്കാർ ഒരുക്കുക. സിനിമ ചെയ്യാൻ ആഴത്തിലുള്ള ഗവേഷണം ആവശ്യമാണ്. അതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആ കാലഘട്ടത്തിലെ പല വിവരങ്ങളും ലഭ്യമല്ല. അതുകൊണ്ട് വെല്ലുവിളി നിറഞ്ഞ സിനിമയാണെന്ന് കുഞ്ഞാലിമരയ്ക്കാറെന്നും പ്രിയദർശൻ പറഞ്ഞു.
നേരത്തെ മമ്മുട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാറിെൻറ ജീവിതം പ്രമേയമാക്കി സിനിമയൊരുക്കുമെന്ന് സന്തോഷ് ശിവൻ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു. ശങ്കർ രാമകൃഷ്ണനും ടി.പി രാജീവനും ചേർന്നാവും സിനിമക്ക് തിരക്കഥയൊരുക്കുക. എന്നാൽ, സിനിമയുടെ ഷൂട്ടിങ് സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വരാത്ത പശ്ചാത്തലത്തിലാണ് പ്രിയദർശെൻറ പുതിയ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.