കാലാപാനി സിനിമയുടെ അണിയറയില്‍ പ്രവർത്തിച്ചവരാണ് മരക്കാർ സിനിമയുടെ പിന്നണിയിലുമുള്ളതെന്ന് സംവിധായകൻ പ്രിയദർശൻ.
ചരിത്രസിനിമയായതിനാല്‍ ആർക്കും എന്നുവേണമെങ്കിലും കുഞ്ഞാലിമരക്കാർ സിനിമ വീണ്ടും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷ് ശിവൻ ഈ വർഷം കുഞ്ഞാലിമരക്കാർ ചെയ്യുന്നില്ലെന്നാണ് പറഞ്ഞത്. കുഞ്ഞാലിമരക്കാരുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയപ്പോൾ കൃത്യമായ ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോരദനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ഐ .വി ശശിയുടെ മകൻ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്ത് ആണെന്നും പ്രിയദർശൻ പറഞ്ഞു.
പ്രിയദർശനാണ് തിരക്കഥ. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയ്യാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.