തിരുവനന്തപുരം: ചലച്ചിത്രങ്ങളില്‍ കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂർണതയിൽ എത്തിക്കുന്ന മാര്‍ഗമാണ് ശബ്ദമെന്ന് ഒസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി.
ശബ്ദത്തിെൻറ പൂർണതയ്‌ക്കു വേണ്ടി വിദേശചിത്രങ്ങളെ അനുകരിക്കുന്നതിനേക്കാൾ പ്രാദേശിക സാധ്യതകൾ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍. നാരായണന്‍ ഇൻസ്റ്റിറ്റ്യൂട്ടും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബ്ദവും അതിെൻറ ആസ്വാദനവും വ്യക്തി കേന്ദ്രീകൃതമാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശബ്ദ മിശ്രണം സിനിമക്ക് വേണ്ട സൗന്ദര്യം ഉറപ്പു നല്‍കുന്നതായി ശബ്ദ സംവിധായകൻ ഹരികുമാര്‍ പറഞ്ഞു.
കണ്ണടച്ചാലും ശബ്ദം നിങ്ങളെ സിനിമ കാണിക്കുമെന്നും അതാണ് ശബ്ദത്തിെൻറ സൗന്ദര്യമെന്നും ഗീത ഗൊരപ്പ അഭിപ്രായപ്പെട്ടു. സിങ്ക് സൗണ്ട് വിദഗ്ധന്‍ ബോബി ജോൺ, ബി. കൃഷ്‌ണനുണ്ണി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.