ന്യൂഡൽഹി: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് പിന്നാലെ അജയ് ദേവ്ഗണിനും ബച്ചൻ കുടുംബത്തിനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ്. കഴിഞ്ഞ 13 വർഷത്തെ വിദേശരാജ്യങ്ങളിലേക്കുള്ള പണമിടപാട് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടാണ് ബച്ചൻ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും നോട്ടീസ് അയച്ചിരിക്കുന്നത്. അജയ് ദേവ്ഗണിനോടും ഇതേ രേഖകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അമിതാഭ് ബച്ചൻ, ഭാര്യ ജയ, അഭിഷേക് ബച്ചൻ, െഎശ്വര്യറായ്, അജയ് ദേവ്ഗൺ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ടിലെ വകുപ്പുകളുടെ ലംഘനത്തിനാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നോട്ടീസ്. സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നതിെൻറ ഭാഗമായാണ് ഇവർക്ക് നോട്ടീസ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2004 മുതലുള്ള ഇവരുടെ ഇടപാടുകളാണ് പരിശോധിക്കുക.
നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിെൻറ ഒാഹരികൾ കുറഞ്ഞ വിലക്ക് വിറ്റതിന് ഷാരൂഖാന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോളിവുഡിലെ മറ്റ് മുൻനിര താരങ്ങളും ഇ.ഡിയുടെ നിരീക്ഷണത്തിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.