എം. പദ്മകുമാർ സംവിധാനം ചെയ്ത ജോജു ജോർജ് ചിത്രം ജോസഫിന് ഇപ്പോഴും തിയേറ്ററുകളിൽ നിന്ന് നല്ല പ്രതികരണമാണ് ല ഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് ശ്രീകുമാരൻ തമ്പി രംഗത്തെത്തി. ഫാൻസ് അസോസിയേഷന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനങ്ങൾ ഇല്ലാതെയും കോടികൾ മുടക്കാതെയും ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ച ജോജുവിനും എം. പത്മകുമാറിനും അഭിനന്ദനമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
തികച്ചും അപ്രതീക്ഷിതമായാണ് ഞാൻ ജോസഫ് എന്ന സിനിമ കണ്ടത്. അതി മനോഹരമായ ഒരു കൊച്ചു 'വലിയ' സിനിമ'. വലിയ താരങ്ങൾ അഭിനയിക്കുന്ന 'വലിയ' സിനിമകളിൽ കൊച്ചു വേഷങ്ങളിൽ ഞാൻ ജോജുവിനെ കണ്ടിട്ടുണ്ട് സ്നേഹപൂർവം ശ്രദ്ധിച്ചിട്ടുണ്ട്. കൊടിയ നഷ്ടം നിമിത്തം നിർമ്മാണ രംഗത്തു നിന്നു മാറി നിൽക്കുന്നതു കൊണ്ട് അതു മനസ്സിൽ സൂക്ഷിക്കുക മാത്രം ചെയ്തു. പത്മകുമാർ മികച്ച സംവിധായകനാണ്. കൃത്യതയാണ് ആ സൃഷ്ടിയുടെ പ്രധാന ഗുണം .ഫാൻസ് അസോസിയേഷന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനങ്ങൾ ഇല്ലാതെയും കോടികൾ മുടക്കാതെയും ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ച ജോജുവിനും എം. പത്മകുമാറിനും അഭിനന്ദനം...അഭിനന്ദനം, പുതിയ സംഗീതസംവിധായകനും എന്‍റെ സ്വീകരണം. മെലഡി എന്താണെന്നു കാണിച്ചു തന്നതിന്.... സിനിമയോട് സ്നേഹമുള്ളവർ ഈ ചിത്രം തീർച്ചയായും കണ്ടിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.