കൽപറ്റ: നടി മഞ്ജുവാര്യരുടെ തൃശ്ശൂരിലെ വീട്ടുപടിക്കൽ 13 മുതൽ കുടിൽകെട്ടി സത്യാഗ്രഹം നടത്തുമെന്ന് ആദിവാസി കുടു ംബങ്ങൾ. 1.88 കോടി ചെലവിൽ പനമരം ഗ്രാമപ്പഞ്ചായത്തിലെ പരക്കുനിയിൽ പണിയ വിഭാഗത്തിൽപ്പെട്ട 57 ആദിവാസി കുടുംബങ്ങൾക്ക് വീടുനിർമിച്ച് നൽകാമെന്ന് പറഞ്ഞ് മഞ്ജുവാര്യർ വഞ്ചിച്ചതായാണ് ആരോപണം. നടിയുടെ തൃശ്ശൂരിലെ വീട്ടുപടിക്കൽ 13 മുതൽ കുടിൽകെട്ടി സത്യാഗ്രഹം നടത്തുമെന്ന് ഇന്ദിര വെള്ളൻ, മിനി കുമാരൻ, പാറ്റ വെള്ളൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വീട് നിർമിച്ച് നൽകാമെന്നും അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നുമാണ് മഞ്ജുവാര്യർ ഫൗണ്ടേഷൻ അറിയിച്ചത്. ഇതുസംബന്ധിച്ച് 2017 ജനുവരി 20-ന് കലക്ടർ, വകുപ്പ് മന്ത്രി, പനമരം ഗ്രാമപ്പഞ്ചായത്ത് എന്നിവക്ക് കത്തും നൽകി. ശേഷം പട്ടികജാതി-വർഗ വകുപ്പ് പ്രവൃത്തിക്ക് അനുമതിയും നൽകി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുടർനടപടിയും ഉണ്ടായില്ല- അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.