മുസ്​ലിംകൾ നേരിടുന്ന വിവേചനമാണ്​ ‘മുൾകി’ൽ അഭിനയിക്കാൻ പ്രചോദനം -തപ്​സി

മുംബൈ: മുസ്​ലിംകൾ അനുഭവിക്കുന്ന വിവേചനമാണ്​ പുതിയ ചിത്രമായ ‘മുൾകി’ൽ അഭിനയിക്കുന്നതിന്​ പ്രചോദനമായതെന്ന്​ നടി തപ്​സി പന്നു. മുസ്​ലിംകൾ മാത്രം രാജ്യത്ത്​ ഇത്തരത്തിൽ ലക്ഷ്യംവെക്കപ്പെടുന്നത്​ ആശങ്കയുണ്ടാക്കുന്നുവെന്ന്​ തപ്​സി പറഞ്ഞു.

പുതിയ ചിത്രമായ മുൾകി​​െൻറ ട്രെയിലർ പുറത്തിറക്കിയാണ്​ തപ്​സി രാജ്യത്തെ പുതിയ സാഹചര്യങ്ങളിൽ  ആശങ്ക പങ്കുവെച്ചത്​. ത​​െൻറ മാനേജറും ഡ്രൈവറുമെല്ലാം മുസ്​ലിം സമുദായത്തിൽ നിന്നുള്ളവരാണ്​. മുസ്​ലിംകളെ മാത്രം ലക്ഷ്യവെച്ചുള്ള പ്രചാരണങ്ങൾ തനിക്ക്​ ആശങ്കയുണ്ടെന്നും​ തപ്​സി പന്നു വ്യക്​തമാക്കി.

സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്ന മുസ്​ലിം കുടുംബത്തി​​െൻറ നിയമപോരാട്ടത്തി​​െൻറ കഥ പറയുന്ന ചിത്രമാണ്​ മുൾക്​. തപ്​സിയെ കൂടാതെ റിഷി കപൂർ, നീന ഗുപ്​ത, മനോജ്​ പാഹ്​വ, കുമുഡ്​ മിശ്ര, അശുതോഷ്​ റാണ തുടങ്ങിയവരെല്ലാം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​.

Tags:    
News Summary - Very Disturbing To See Particular Religion Being Targeted: Taapsee Pannu-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.