മുംബൈ: കമല സുറയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍നിന്ന് പിന്മാറിയത് തൊഴില്‍പരമായ കാരണംമൂലമെന്ന് മലയാളിയായ ബോളിവുഡ് നടി വിദ്യ ബാലനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. പ്രചരിക്കപ്പെടുന്നതു പോലെ ആരുടെയും സമ്മര്‍ദം മൂലമല്ല പിന്മാറ്റമെന്നും കഥാപാത്രവുമായി ബന്ധപ്പെട്ട് സംവിധായകന്‍െറയും വിദ്യയുടെയും കാഴ്ചപ്പാടുകളിലെ അന്തരമാണ് യഥാര്‍ഥ കാരണമെന്നും അവര്‍ അവകാശപ്പെട്ടു.
സിനിമ നിര്‍മാണത്തിലുടനീളം മുഴുകുന്നതാണ് വിദ്യയുടെ രീതി. കഥാപാത്ര നിര്‍മിതിയിലും അവതരണവുമായി ബന്ധപ്പെട്ടുമുള്ള കാര്യങ്ങളില്‍ സംവിധായകന്‍, തിരക്കഥാകൃത്ത് എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് പതിവ്. കമലിന്‍െറയും വിദ്യയുടെയും സമീപനത്തില്‍ വ്യത്യാസമുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, കമലിന് എതിരായ ദേശീയഗാന വിവാദവും മാധവിക്കുട്ടിയുടെ മതംമാറ്റവും ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ ചെലുത്തിയ സമ്മര്‍ദം മൂലമാണ് വിദ്യ ബാലന്‍െറ പിന്മാറ്റമെന്ന് സൂചനയുണ്ട്. ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങളെ സ്വീകരിക്കുന്ന വിദ്യ ബാലന്‍ അതീവ താല്‍പര്യത്തോടെയാണ് ‘ആമി’യില്‍ നായികയാകാന്‍ തയാറായത്. കമല്‍ വിവാദത്തിലായതോടെ പല കാരണങ്ങള്‍ പറഞ്ഞ് ചിത്രീകരണം നീട്ടിവെപ്പിക്കുകയായിരുന്നു അവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.