തെലുങ്ക്​ താരങ്ങളുടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടി ; ഒരാൾ മരിച്ചു

കോലാര്‍: തെലുങ്ക് സൂപ്പര്‍ താരങ്ങളായ പവന്‍ കല്ല്യാണി​​േൻറയും ജൂനിയര്‍ എൻ.ടി.ആറി​െൻറയും ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പവന്‍ കല്ല്യാണ്‍ ആരാധകന്‍ കുത്തേറ്റു മരിച്ചു.  കോലാറില്‍  കഴിഞ്ഞ ബുധനാഴ്ചയാണ് ഇരു നടന്‍മാരുടേയും താരമൂല്യത്തെ ചൊല്ലിയുള്ള തര്‍ക്കം ഒരാളുടെ ജീവനെടുത്തത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേനയുടെ സജീവ പ്രവര്‍ത്തകനുമായ വിനോദ് റോയല്‍ (24) എന്ന യുവാവാണ്​ കുത്തേറ്റ്​ മരിച്ചത്​. കോലാറില്‍ നടന്ന അവയവദാന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു  പവന്‍ കല്ല്യാണിന്റെ ആരാധകൻ.  

പരിപാടിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഇയാള്‍ പവന്‍ കല്ല്യാണിനെ പുകഴ്ത്തുകയും പ്രസംഗത്തിനൊടുവില്‍ ജയ് പവന്‍ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. വിനോദിന്റെ ഈ പ്രവൃത്തി പരിപാടിയില്‍ പങ്കെടുത്ത ചില ജൂനിയര്‍  എൻ.ടി.ആർ  ആരാധകരെ ചൊടിപ്പിച്ചു. ഇതാണ്​ കൊലപാതകത്തിൽ കലാശിച്ചത്​. സംഭവത്തിൽ ജൂനിയർ എൻ.ടി.ആർ ആരാധകൻ അക്ഷയ്​ എന്ന യുവാവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.