തിരുവനന്തപുരം: നടന്‍ ജയസൂര്യ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ അപമാനിച്ചെന്ന് അധ്യക്ഷന്‍ മോഹന്‍. തനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയൂവെന്നാണ് ജയസൂര്യ അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ പ്രതികരിച്ചത്. തങ്ങള്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നവരാണെന്നാണോ ജയസൂര്യ ഉദ്ദേശിച്ചതെന്ന് മോഹൻ ചോദിച്ചു. ജയസൂര്യയുടെ പ്രഖ്യാപനം തീര്‍ത്തും നികൃഷ്ടമാണെന്നും മോഹന്‍ പറഞ്ഞു.
ദേശീയ ചലച്ചിത്ര അവാര്‍ഡിന് ചാര്‍ലി പരിഗണിക്കപ്പെടാതെ പോയതില്‍ സങ്കടമുണ്ട്. ചാര്‍ലി ഉണ്ടായിരുന്നുവെങ്കില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അമിതാഭ് ബച്ചനും ദുല്‍ഖര്‍ സല്‍മാനും മത്സരിച്ചേനേയെന്ന് മോഹന്‍ പറഞ്ഞു. ബാഹുബലിക്ക് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയത് ദയനീയമാണെന്നും മോഹന്‍ വിമര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.