?????? ??????????, ?????????????

കെ.എസ്.എഫ്.ഡി.സിയും ചലച്ചിത്ര അക്കാദമിയും പുന:സംഘടിപ്പിച്ചു

തിരുവനന്തപുരം: സിനിമാ സംവിധായകരെയും നടീനടന്മാരെയും സജീവപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലും കെ.എസ്.എഫ്.ഡി.സി ഭരണസമിതിയും പൂര്‍ണമായി പുന:സംഘടിപ്പിച്ചു. കമല്‍ ചെയര്‍മാനും മഹേഷ് പഞ്ചു സെക്രട്ടറിയുമായ അക്കാദമി ജനറല്‍ കൗണ്‍സിലില്‍ ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും മഞ്ജുവാര്യരുമുള്‍പ്പെടെ 14 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ചലച്ചിത്ര അക്കാദമിയിലും കോര്‍പറേഷനിലും ഭരണസമിതി അംഗങ്ങളെ നിയമിക്കാത്തത് സംബന്ധിച്ച് ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു.

സിബി മലയില്‍, കെ.ആര്‍. മോഹനന്‍, ഡോ. ബിജു, വി.കെ. ജോസഫ്, ജി.പി. രാമചന്ദ്രന്‍, സി.എസ്. വെങ്കിടേശ്വരന്‍, സണ്ണി ജോസഫ്, നീലന്‍, മധു ജനാര്‍ദനന്‍, സജിതാ മഠത്തില്‍, പ്രദീപ് ചൊക്ളി, ദീദി ദാമോദരന്‍ എന്നിവരാണ് മറ്റ് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് രണ്ടുമാസം മാത്രം ബാക്കിയുള്ളതിനാല്‍ ഒരാഴ്ചക്കകം ജനറല്‍ കൗണ്‍സില്‍ യോഗം കൂടാനാണ് അക്കാദമി തീരുമാനം. ഇതോടനുബന്ധിച്ച സ്വാഗതസംഘ യോഗം വെള്ളിയാഴ്ച ചേരും. അതിനുശേഷമാകും ആദ്യ കൗണ്‍സില്‍ യോഗം. ഈ യോഗത്തിന് ശേഷമായിരിക്കും എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.

ലെനിന്‍ രാജേന്ദ്രന്‍ ചെയര്‍മാനായ കെ.എസ്.എഫ്.ഡി.സിയിലെ ബോര്‍ഡംഗങ്ങളെയും തീരുമാനിച്ചിട്ടുണ്ട്. സംവിധായകര്‍ക്കാണ് കെ.എസ്.എഫ്.ഡി.സിയില്‍ മുന്‍തൂക്കം. സംവിധായകരായ രഞ്ജിത്, ആഷിക് അബു, ബ്ളസി, പ്രിയനന്ദനന്‍, മധുപാല്‍, ഷാജി കൈലാസ് എന്നിവര്‍ക്കു പുറമെ നെടുമുടി വേണു, ഭാഗ്യലക്ഷ്മി, കൈതപ്രം, മധു അമ്പാട്ട് തുടങ്ങി 17 പേരാണ് പുതിയ ഭരണസമിതിയിലുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.