മോശമായി ചിത്രീകരിച്ചു; സഞ്ജുവിനെതിരെ അബു സലീം

മുംബൈ: സഞ്ജയ് ദത്തിന്‍റെ ജീവിത കഥ പറഞ്ഞ സഞ്ജു ചിത്രത്തിൽ തന്നെ തെറ്റായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി അധോലോക നായകൻ അബു സലീം സംവിധായകന് വക്കീൽ നോട്ടീസ് അയച്ചു. തെറ്റായ ഭാഗങ്ങൾ ചിത്രത്തിൽ നിന്ന് 15 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന ഭീഷണിയും നോട്ടീസിലുണ്ട്.

സംവിധായകൻ രാജ്കുമാർ ഹിറാനി, നിർമാതാവും വിതരണക്കാരനുമായ വിധു വിനോദ് ചോപ്ര എന്നിവർക്കാണ് അബു സലീം വക്കീൽ നോട്ടീസ് അയച്ചത്. 1993ൽ ആയുധം കൈവശം വെച്ച കേസിൽ സഞ്ജയ് ദത്ത് കുറ്റസമ്മതം നടത്തുന്ന രംഗമാണ് അബു സലീമിനെ ചൊടിപ്പിച്ചത്. താൻ ആയുധം സഞ്ജയ് ദത്തിന് നൽകിയെന്ന തരത്തിലുള്ളതാണ് രംഗമെന്നും അത് തെറ്റാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.  

’93ലെ ​മും​ബൈ സ്​​ഫോ​ട​ന പ​ര​മ്പ​ര കേ​സിൽ ജീവപര്യന്തം തടവിൽ കഴിയുകയാണ് അബു സലീം. ഇത് കൂടാതെ വ്യാപാരിയെ ഭീഷണിപ്പെടുത്തി അഞ്ച്​ കോടി തട്ടാൻ ശ്രമിച്ചുവെന്ന കേസിൽ ഏഴ്​ വർഷം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. 

Tags:    
News Summary - Abu Salem threatens 'Sanju' makers with defamation case-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.