കൊച്ചി: 33 വർഷമായി തെൻറ അടുത്ത സുഹൃത്തായ ദിലീപിൽനിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ലെന്ന് നടൻ ജയറാം. മലയാള സിനിമയിൽ മറ്റാരേക്കാളും ബന്ധം തനിക്ക് ദിലീപുമായി ഉണ്ട്. 33 വർഷം മുമ്പ് കലാഭവെൻറ മുന്നിൽ ‘‘ഞാൻ ഗോപാലകൃഷ്ണൻ, ചേട്ടെൻറ ആരാധകനാണ്’’ എന്ന് പറഞ്ഞ് ദിലീപ് പരിചയപ്പെട്ടത് ഇപ്പോഴും ഒാർമയുണ്ട്.
അന്നുമുതൽ ദിലീപിെൻറ വളർച്ച അകലെ നിന്ന് നോക്കിക്കണ്ട ആളാണ് താൻ. മലയാള സിനിമയിലെന്നല്ല, ലോക സിനിമയിൽതന്നെ സംഭവിക്കാൻ പാടില്ലാത്തതാണ് ഇത്തരം കാര്യങ്ങൾ. കേൾക്കുേമ്പാൾ തനിക്ക് ഒരുപാട് വേദനയുണ്ട്. ‘അമ്മ’ ഒരുപാട് പുണ്യപ്രവൃത്തികൾ ചെയ്യുന്ന സംഘടനയാണ്. നേതൃമാറ്റം വേണമോയെന്ന് എക്സിക്യൂട്ടിവ് യോഗം തീരുമാനിക്കുമെന്നും ജയറാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.