നാലാം ക്ലാസുകാരൻ ഫായിസിെൻറ പൂവ് നിർമാണ വിഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. ഉണ്ടാക്കിയ പൂവ് ശരിയായില്ലെങ്കിലും അതിനെ തികച്ചും പോസിറ്റീവായ രീതിയിൽ കൈകാര്യം ചെയ്ത ഫായിസിന് നാനാ ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ് വരുന്നത്.
'ചെലോര്ത് റെഡ്യാവും. ചെലോര്ത് റെഡ്യാവൂല. ഇന്‍റത് റെഡ്യായില്ല, ഇന്‍റത് വേറെ മോഡലാ വന്നത്. അങ്ങനായാല്‍ ഞമ്മക്കൊരു കൊയപ്പീല്യ'- എന്ന വാചകത്തിന് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്.
ഫായിസിെൻറ വിഡിയോ കേട്ട് പൂവ് നിർമിക്കാൻ പഠിക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. കുഞ്ഞു ഫായിസിെൻറ നിർദേശത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യുന്ന വിദ്യാർഥിനിയായി സ്വയം മാറുകയായിരുന്നു നടി.
ഒടുവിൽ കടലാസ് നിവർത്തിയപ്പോൾ ഫായിസ് പറഞ്ഞത് പോലെ സുരഭിക്ക് ലഭിച്ചതും വേറെ മോഡൽ പൂവാണ്. 'ചെലോര്ത് റെഡ്യാവും. ചെലോര്ത് റെഡ്യാവൂല. ‘ഞങ്ങളേത് രണ്ടാളതും അങ്ങോട്ട് റെഡ്യായീല.. ഫായിസേ ടാ െൻറതും റെഡ്യായിട്ടില്ല. നമ്മൾ രണ്ടു പേരും ഒരേ തൂവൽ പക്ഷികൾ..’ -പൊട്ടിച്ചിരിയോടെ സുരഭി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.