പ്രമുഖ ദക്ഷിണേന്ത്യൻ ‘സ്റ്റൈലിഷ്’താരം അല്ലു അർജുൻ സിനിമയിലേക്ക് വഴിതെറ്റി വന്‍ നതാണോ? സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെട്ടിരുന്നുവെങ്കിൽ അല്ലുവിനെ നാം വെള്ളിത്ത ിരയിലാകുമായിരുന്നില്ല കാണുക. താരമാകുക എന്നത് അദ്ദേഹത്തിെൻറ സ്വപ്നങ്ങളിലുണ്ടായിരുന്നില്ല. മികച്ച ചിത്രകാരൻ കൂടിയായ അല്ലു അർജുൻ പ്രഫഷനൽ ആർട്ടിസ്റ്റാകാൻ ആഗ്രഹിച്ചിരുന്നു.
ചെറുപ്പത്തിൽ പിയാനോ അധ്യാപകനാകാനായിരുന്നു താൽപര്യമെന്ന് ഒരു ടി.വി ഷോയിൽ അദ്ദേഹം പറഞ്ഞു. ആയോധന കലയുടെ അധ്യാപകനാകാനും ആഗ്രഹമുണ്ടായിരുന്നു. പിന്നെ നാസയിൽ അനിമേറ്ററായോ വിഷ്വൽ ഇഫക്റ്റ്സ് സൂപ്പർവൈസറായോ ജോലി ചെയ്യണമെന്നായി. ഒടുവിൽ, 15 വർഷം മുമ്പ് ടോളിവുഡിലെത്തി, പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഇന്ന് ദക്ഷിണേന്ത്യൻ മുഖ്യധാര സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ് ഈ 36കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.