ഇരിങ്ങാലക്കുട: ഖേദപ്രകടനത്തിന് വിളിച്ച വാർത്താസമ്മേളനത്തിൽ നടൻ ഇന്നസെൻറിെൻറ പരാമർശം വിവാദത്തിൽ. ‘മോശം സ്ത്രീകൾ കിടന്നു കൊടുക്കുന്നുണ്ടെങ്കിൽ ഉണ്ടാവാമെന്ന’ പരാമർശമാണ് വിവാദമായത്. അമ്മയുടെ വാർഷിക പൊതുയോഗ ശേഷം നടന്ന വാർത്താസമ്മേളനത്തിൽ എം.എൽ.എമാരായ കെ.ബി. ഗണേഷ്കുമാറിെൻറയും മുകേഷിെൻറയും മോശമായ പെരുമാറ്റത്തിൽ ക്ഷമ ചോദിക്കുന്നതിനായി ഇരിങ്ങാലക്കുടയിലെ വീട്ടിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു വിവാദ പരാമർശം.
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡൻറ് സ്ഥാനം രാജിവെക്കുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്ന് ഇന്നസെൻറ് പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിൽ അമ്മ ഇരയുടെ കൂടെയാണ്. അവരുടെ പ്രതികരണം തെറ്റായെന്നും അംഗങ്ങൾ കൂവിയത് മോശമായെന്നും അതിന് മാപ്പ് ചോദിക്കുന്നതായും ഇന്നസെൻറ് വ്യക്തമാക്കി. സ്ത്രീകൾ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന വിമൻ കലക്ടീവിെൻറ അഭിപ്രായത്തിലുള്ള പ്രതികരണത്തിന് സിനിമ പഴയകാലം പോലെയല്ലെന്നും, ഇത്തരമൊരു ആവശ്യം ആരെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ മാധ്യമങ്ങളറിയുമെന്ന് പറഞ്ഞ ഇന്നസെൻറ് മോശം സ്ത്രീകൾ കിടന്നു കൊടുക്കുന്നുണ്ടെങ്കിൽ ഉണ്ടാവുമെന്നും അഭിപ്രായപ്പെട്ടു.
തന്നെ വിമർശിച്ച് കത്തയച്ച കെ.ബി. ഗണേഷ്കുമാറുമായി സംസാരിച്ച് തെറ്റിദ്ധാരണ മാറ്റിയതാണ്. വേണമെങ്കിൽ ഗണേഷ്കുമാറിന് പ്രസിഡൻറ് സ്ഥാനം കൊടുക്കാം. അമ്മ എന്നും ഇരയായ നടിക്കൊപ്പമാണ്. അമ്മയുടെ യോഗത്തിൽ ഇക്കാര്യം സംസാരിച്ചതാണ്. കോടതിയിലുള്ള കാര്യത്തെക്കുറിച്ച് എന്താണ് ചർച്ച ചെയ്യാനുള്ളത്. സംഭവം നടന്ന വിവരം അറിഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും വിളിച്ച് കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംഭവത്തിലെ കുറ്റവാളിയെ പൊലീസും കോടതിയും കണ്ടെത്തണം. ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാണ് അമ്മയുടെ പ്രസിഡൻറ് സ്ഥാനം രാജിവെക്കാൻ പോകുന്നുവെന്ന വാർത്തക്ക് പിന്നിൽ.
രാജിവെക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. ഇൗ വിഷയവുമായി ബന്ധപ്പെട്ട് അമ്മ യോഗം വിളിക്കുന്നില്ല. അടുത്ത വർഷം വരെ താൻ സ്ഥാനത്ത് തുടരും. 16ാമത്തെ വർഷമാണ് പദവിയിൽ തുടരുന്നത്. ദിലീപ് വിളിച്ചിരുന്നു. പ്രചരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘തെറ്റൊന്നും ചെയ്തില്ല ചേട്ടാ’ എന്നായിരുന്നു മറുപടി. സത്യം പുറത്തുവരുംവരെ അയാൾ പറയുന്നത് വിശ്വസിക്കുകയല്ലാതെ മറ്റു വഴിയില്ല. കുറ്റം ചെയ്തവരെ പൊലീസ് നിയമത്തിന് മുന്നിൽ കൊണ്ടുവരെട്ട. അതിന് എല്ലാ സഹായവും ചെയ്തുകൊടുക്കും. സ്ത്രീകളെ അമ്മയുടെ തലപ്പത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നില്ലല്ലോ എന്ന ചോദ്യത്തിന് കേരളം രൂപവത്കരിച്ച ശേഷം വനിത മുഖ്യമന്ത്രി ഉണ്ടായോ എന്നായിരുന്നു മറുചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.