കൊച്ചി: പാലക്കാട് സർക്കാർ മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ വേദി പങ്കിടലിനെച്ചൊല്ലി ഉയർന്ന വിവാദത്തിൽ നട ൻ ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും തമ്മിലുള്ള പ്രശ്നം പരിഹരിച്ചു. സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക മുൻകൈയെടുത്ത് വ്യാഴാഴ്ച കൊച്ചിയിൽ നടത്തിയ സമവായചർച്ചയിലാണ് പരിഹാരമായത്.
ബിനീഷിനുണ്ടായ വിഷമത്തിൽ അനിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജാതീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ചർച്ചക്കുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്നോട് അവസരം ചോദിച്ച് നടക്കുന്ന നടനോടൊപ്പം വേദി പങ്കിടില്ലെന്ന് അനിൽ പറഞ്ഞോ എന്നതിൽ വ്യക്തത ആവശ്യമാണ്. അനിലിന് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. ഇരുവരും പരസ്പരം സംസാരിച്ച് രമ്യതയിലെത്തിയതായും ഊഷ്മള സൗഹൃദം തുടരുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.എന്നാൽ, സംഭവം മാനസികമായി ഏറെ വേദനിപ്പിച്ചതിനാൽ അനിലിെൻറ സിനിമകളിൽ ഇനി അഭിനയിക്കില്ലെന്ന് ബിനീഷ് ആവർത്തിച്ചു.
തങ്ങൾക്കിടയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു അനിലിെൻറ പ്രതികരണം. ബിനീഷിനെ തെൻറ സിനിമകളിൽ സഹകരിപ്പിക്കാൻ വിരോധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിരിയുംമുമ്പ് ബിനീഷിനെ അനിൽ ആലിംഗനം ചെയ്തു. ഫെഫ്ക പ്രസിഡൻറ് സിബി മലയിലും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.