ബ്രഹ്മാണ്ഡ ചലച്ചിത്രം 'ബാഹുബലി' തിയേറ്ററുകളിൽ ആയിരം കോടി കടന്ന് മുന്നേറുകയാണ്. നടൻ പ്രഭാസിന് വേണ്ടിയാണ് ബാഹുബലിയെന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് സംവിധായകൻ രാജമൗലി വ്യക്തമാക്കി. 10 വർഷങ്ങൾക്ക് മുമ്പ് ഒരു ചലച്ചിത്രത്തിനായി താനും പ്രഭാസും ഒരുമിച്ചിരുന്നു. അന്ന് മുതൽ തങ്ങൾ അടുത്ത സുഹൃത്തുക്കളാണ്.
പിന്നീട് സിനിമയെ കുറിച്ച് ഞങ്ങൾ മണിക്കൂറുകളോളം സംസാരിച്ചിരുന്നു. ബാഹുബലിയെ കുറിച്ചല്ല, സിനിമകളെ കുറിച്ചായിരുന്നു ആ സംസാരം. വ്യത്യസ്ത സിനിമകളെ കുറിച്ചും സിനിമാ നിർമ്മാണത്തെ കുറിച്ചും പറഞ്ഞു. ഞങ്ങൾക്ക് പരസ്പരം മനസിലാക്കുവാൻ സാധിച്ചിരുന്നു. യുദ്ധ സിനിമ എടുക്കണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് പ്രഭാസിന് അറിയാമായിരുന്നുവെന്നും രാജമൗലി വ്യക്തമാക്കി.
സിനിമക്കായി ഒന്നര വർഷം വേണമെന്ന് പ്രഭാസിനോട് പറഞ്ഞപ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞത് അത്ര കാലം കൊണ്ട് ഈ സിനിമ ചെയ്യാനാവില്ല എന്നായിരുന്നു. തുടർന്ന് അദ്ദേഹം മൂന്നര വർഷം സിനിമക്കായി മാറ്റിവെച്ചു. എന്നാൽ ചിത്രം തീർന്നപ്പോഴേക്ക് അഞ്ച് വർഷമായെന്നും രാജമൗലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.