മമ്മൂട്ടിക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് ആരാധകരുടെ സൈബർ ആക്രമണത്തിന് ഇരയായ നടി അന്ന രാജന് പിന്തുണയുമായി നടി റീമ കല്ലിങ്കൽ. എന്തിനാണ് ലിച്ചി കരഞ്ഞതെന്നും മാപ്പു ചോദിച്ചതെന്നും റീമ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
"65 വയസ് പ്രായമുള്ള മമ്മൂട്ടിക്ക് അച്ഛന്‍ വേഷം ചെയ്യാന്‍ കഴിയില്ലെന്ന് ആളുകള്‍ എന്തിനാണ് കരുതുന്നത്. അദ്ദേഹം ആ റോള്‍ ഗംഭീരമാക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. കൗരവരിലെ കഥാപാത്രത്തെ ഓര്‍മയില്ലേ? റിമ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
മലയാള സിനിമയിലെ അതിബുദ്ധിമാനായ നടനായ അദ്ദേഹം എഴുപതുകാരനായോ മുപ്പതുകാരനായോ അഭിനയിക്കും. ഉര്‍വശി, ശോഭന, രേവതി എന്നിവരും ഇതുപോലെ എഴുപത്, മുപ്പതുകാരികളായി അഭിനയിച്ചിട്ടുണ്ട്. ലിച്ചിയെ ട്രോളുന്നവര്‍ സ്വന്തം പേര് നശിപ്പിക്കുകയാണ്. ശരിക്കും എന്താണ് ഇവിടെ പ്രശ്‌നം. എന്തിനാണ് ലിച്ചി മാപ്പുപറഞ്ഞത്? -റിമ ചോദിക്കുന്നു."
ഒരു ചാനല്‍ പരിപാടിക്കിടെ, മമ്മൂട്ടിയും ദുല്‍ഖർ സൽമാനും വന്നാല്‍ ആരുടെ നായികയാകുമെന്ന് ചോദ്യമാണ് നടി അന്ന രേഷ്മ രാജനെ കുരുക്കിയത്. ദുല്‍ഖര്‍ നായകനും മമ്മൂട്ടി അച്ഛനുമാകട്ടെ എന്ന് അന്ന മറുപടി നല്‍കി. ഇത് മമ്മൂട്ടിയുടെ ആരാധകരെ ചൊടിപ്പിച്ചു. ട്രോളർമാർ അന്നക്കെതിരെ സമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഫേസ്ബുക്ക് ലൈവിലൂടെ വിശദീകരണത്തിന് എത്തിയ അന്ന ആളുകളുടെ ചോദ്യങ്ങൾക്കു മുമ്പിൽ പതറി കരയുകയും ചെയ്തു.
അങ്കമാലി ഡയറീസിലെ 'ലിച്ചി' എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അന്ന രേഷ്മ രാജൻ, വെളിപാടിന്‍റെ പുസ്തകത്തില്‍ മോഹൻലാലിന്‍റെ നായികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.