കൊച്ചി: ദിലീപിെൻറ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് പൂട്ടിയ നഗരസഭയുടെ നടപടിക്കെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ രംഗത്ത്. ജനറേറ്റർ പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ടായിട്ടും തിയറ്റർ പൂട്ടാനുള്ള നീക്കത്തിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2014 മുതല്‍ 2017 ഡിസംബര്‍ വരെ തിയറ്റർ പ്രവർത്തിപ്പിക്കാനാണ് വൈദ്യുതി ഇന്‍സ്പെക്ടറേറ്റ് അനുമതി നൽകിയത്. കൃത്യമായി നികുതിയടക്കുന്നുണ്ടെന്നും എല്ലാ രേഖകളും കൃത്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്ത്തിപ്പിച്ചെന്ന് കാണിച്ചാണ് ഡി സിനിമാസ് പൂട്ടിച്ചത്.
ക്രമക്കേടുണ്ടെങ്കിൽ മുൻകൂർ നോട്ടീസ് നൽകി അത് തിരുത്താൻ സാവകാശം നൽകേണ്ടിയിരുന്നു. അതിനൊന്നും അവസരം നൽകാതെ പെട്ടെന്ന് പൂട്ടിച്ചതിൽ അസ്വാഭാവികതയുണ്ട്. ഫിയോക് ജനറൽ സെക്രട്ടറി എൻ.സി ബോബി, ട്രഷറർ സുരേഷ് ഷേണായി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയാണ് ഡി സിനിമാസിെൻറ ഭൂമി അനധികൃതമായി ൈകയേറിയതാണെന്ന് ആരോപണമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.