വാഷിങ്ടൺ: തെരഞ്ഞെടുപ്പ് റാലികൾക്കിടയിൽ വിവാദ പ്രസ്താവനകളിറക്കി കയ്യടി നേടുന്ന തന്ത്രം ഡോണൾഡ് ട്രംപ് തുടരുന്നു. ഇക്കുറി രംഗത്തെത്തിയിരിക്കുന്നത് മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ പാരസൈറ്റിനെതിരെയാണ്. കൊ ളോറോഡോ സ്പ്രിങ്സിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളോട് സംസാരിക്കവേയാണ് ട്രംപ് പാരസൈറ്റിനെതിരെ വെടിപൊട്ടിച്ചത്.
ദക്ഷിണ കൊറിയയുമായി വാണിജ്യപരമായ ഒരുപാട് സങ്കീർണതകൾ നിലനിൽക്കെയാണ് അവരുടെ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ഓസ്കർ നൽകിയിരിക്കുന്നത്. പാരസൈറ്റ് മികച്ച ചിത്രമാണോ? എനിക്കറിയില്ല. ഒരുപാട് മികച്ച ചിത്രങ്ങളുണ്ട്. എന്നിട്ടും വിജയിച്ചത് ദക്ഷിണ കൊറിയൻ ചിത്രം. മികച്ച വിദേശചിത്രത്തിനുള പുരസ്കാരമാണെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു. ട്രംപ് കൂട്ടിച്ചേർത്തു.
മികച്ച സഹനടനുള്ള ഓസ്കർ നേടിയ ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റിനെതിരെയും ട്രംപ് ഒളിയമ്പയച്ചു. ഞാനൊരിക്കലും പിറ്റിെൻറ ആരാധകനായിരുന്നില്ല. അദ്ദേഹം കുറച്ച് ബുദ്ധിയുള്ളയാളാണ്. അദ്ദേഹത്തിെൻറ പ്രസ്താവനകളും അതിനനുസരിച്ചുള്ളതാണ്. ഓസ്കർ വേദിയിൽ വെച്ച് ബ്രാഡ് പിറ്റ് ട്രംപിനെ പരോക്ഷമായി പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.