തിരുവനന്തപുരം: ഫെഡറേഷൻ ഒാഫ് ഫിലിം സൊസൈറ്റീസ് ഒാഫ് ഇന്ത്യ കേരള ഘടകം മലയാളം ചിത്രത്തിന് ഏർപ്പെടുത്തിയ ജോൺ എബ്രഹാം പുരസ്കാരത്തിന് ബി. അജിത്കുമാർ സംവിധാനം ചെയ്ത ‘ഇൗട’ ചിത്രം തെരഞ്ഞെടുത്തു.
സാഹിത്യകാരൻ സി.വി. ബാലകൃഷ്ണൻ ചെയർമാനും മീന ടി. പിള്ള ശരത്ചന്ദ്രൻ എന്നിവർ അംഗങ്ങളും കെ. പ്രഭാകരൻ മെംബർ സെക്രട്ടറിയുമായ ജൂറിയാണ് ചിത്രങ്ങൾ തെരഞ്ഞെടുത്തത്. അവാർഡ് ചിത്രത്തിന് 50,000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റും സി.എൻ. കരുണാകരൻ രൂപകൽപന ചെയ്ത ശിൽപവും സമ്മാനിക്കും. ജോൺ എബ്രഹാമിെൻറ ചരമ വാർഷികദിനമായ മേയ് 30ന് അവാർഡുകൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.