കൊച്ചി: നടൻ ജയസൂര്യ കായൽ ൈകയേറി നടത്തിയ നിർമാണപ്രവർത്തനങ്ങൾ പൊളിച്ചുനീക്കി. കൊച്ചി കടവന്ത്ര ഡിവിഷനിൽ ചിലവന്നൂർ കായൽ തീരത്തെ ‘സ്വപ്നക്കൂട്’ എന്ന വീടിന് പിന്നിലായി നിർമിച്ച മേൽക്കൂരയുള്ള ബോട്ട്ജെട്ടിയാണ് കോർപറേഷൻ അധികൃതർ പൊളിച്ചത്. കൈയേറ്റ സ്ഥലത്താണെന്ന് ആരോപണമുള്ള ചുറ്റുമതിൽ പൊളിച്ചിട്ടില്ല. തീരപരിപാലന നിയമവും മുനിസിപ്പൽ കെട്ടിട നിർമാണ ചട്ടങ്ങളും ലംഘിച്ചാണ് നിർമാണമെന്ന് അേന്വഷണത്തിൽ കണ്ടെത്തിയിരുന്നു.
എറണാകുളം വില്ലേജിൽ 1.50 ആർ കായൽ ൈകയേറിയെന്നാണ് താലൂക്ക് സർേവയറുടെ പരിശോധനയിൽ സ്ഥിരീകരിച്ചത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതിയുമായി ആദ്യം കോർപറേഷനെ സമീപിച്ചത്. നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് കോർപറേഷൻ ഉദ്യോഗസ്ഥർ ൈകയേറ്റത്തിന് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹരജി നൽകി. എഫ്.െഎ.ആർ രജിസ്റ്റർ ചെയ്ത് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ കോർപറേഷൻ മുൻ സെക്രട്ടറി, മുൻ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരും പ്രതികളാണ്. വിജിലൻസ് കോടതിയുടെ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചിരിക്കുകയാണ്.
അനധികൃത നിർമാണം പൊളിച്ചുനീക്കാൻ കോർപറേഷൻ അധികൃതർ ജയസൂര്യക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ജയസൂര്യ തിരുവനന്തപുരത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യൂണലിൽ നൽകിയ ഹരജി ഫെബ്രുവരി 15ന് തള്ളി. ഇതിനെ തുടർന്നാണ് ൈകയേറ്റം പൊളിക്കാൻ കോർപറേഷൻ അധികൃതർ നടപടി സ്വീകരിച്ചത്. അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ജെ. ഷാജിയുടെ നേതൃത്വത്തിലെ സംഘമാണ് തൊഴിലാളികളുമായെത്തി അനധികൃത നിർമാണം പൊളിച്ചത്. എക്സ്കവേറ്റർ കൊണ്ടുവരാൻ വഴി ഇല്ലാത്തതിനാൽ തൊഴിലാളികൾ കൂടവും മറ്റും ഉപയോഗിച്ച് ബോട്ട്ജെട്ടി അടിച്ചുപൊളിക്കുകയായിരുന്നു. എന്നാൽ, ചുറ്റുമതിൽ പൊളിച്ചിട്ടില്ല. സമാന രീതിയിൽ ചേർന്നുകിടക്കുന്ന സ്ഥലങ്ങളുടെയും സംരക്ഷണ ഭിത്തി കായലിലേക്ക് ഇറക്കിക്കെട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.