മായാ മോഹിനി, ശ്യംഗാര വേലന്‍, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, സാദരം തുടങ്ങിയ കുടുംബ ചിത്രങ്ങളി ലൂടെ ശ്രദ്ധേയനായ ജോസ് തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം "ഇഷ" ഫ്രെബ്രുവരി 28ന് പ്രദര്‍ശനത ്തിനെത്തുന്നു.
ഹൊറര്‍ ചിത്രങ്ങളുടെ പതിവു ശൈലിയില്‍ നിന്നും വ്യത്യസ്ത മായ പ്രമേയവും അവതരണവുമായി ഒരുക്കുന്ന ചിത്രത്തില്‍ ഇഷ, മാര്‍ഗറ്റ് ഏന്‍റണി,ബേബി ആവണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്വല്‍ ഡ്രീംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കിഷോര്‍ സത്യ, അഭിഷേക് വിനോദ്, വി കെ ബെെജു, തോമസ്സ് റോയി,പ്രമോദ് വെളിയനാട്, ഗിരീഷ് നെയ്യാര്‍ എന്നിവരോടൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം സുകുമാര്‍ എം ഡി നിര്‍വ്വഹിക്കുന്നു. ജോഫി തരകന്‍, ഭാഗ്യശ്രീ, ദര്‍ശന എന്നിവരുടെ വരികള്‍ക്ക് ജോനാഥന്‍ ബ്രൂസി സംഗീതം പകരുന്നു. ജാസി ഗിഫ്റ്റ്, സയനോര, അഖില എന്നിവരാണ് ഗായകര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ജൊഹാന്‍ ജോസ്, കല- ലക്ഷ്മണ്‍ ജി, മേക്കപ്പ്- റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം- പൂജ കിഷോര്‍, സ്റ്റില്‍സ്-ബിനോ പി എസ്, പരസ്യക്കല-അനന്തു എസ് കുമാര്‍, എഡിറ്റര്‍-വി സാജന്‍,കോ-ഡയറക്ടര്‍-പ്രസാദ് യാദവ്,പ്രൊജക്ട് ഡിസെെനര്‍-സിന്ധു ജോസ്, ക്രിയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍-കെസിയ തെരേസ ജോസ്,
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.